
‘ഡൊണാള്‍ഡ് ട്രംപ്’ എന്ന ഓമപ്പരിട്ടിരുന്ന അൽബിനോ എരുമയെ ഇത്തവണത്തെ വലിയ പെരുന്നാളിന് ബലി നൽകില്ല. അമേരിക്കന്‍ പ്രസിഡന്‍റിന്‍റേത് പോലെ നെറ്റിയിലേക്ക് വീണുകിടക്കുന്ന സ്വര്‍ണനിറത്തിലുള്ള മുടിയുള്ളതിനാലാണ് ഡൊണാള്‍ഡ് ട്രംപ് എന്ന പേര് നൽകിയത്. ബംഗ്ലാദേശ് സർക്കാർ ഇടപെട്ടതിന് പിന്നാലെയാണ് ബലി നൽകണ്ടെന്ന തീരുമാനത്തിലെത്തിയത്.
700 കിലോ ഭാരമുള്ള എരുമയെ ഇതിനോടകം തന്നെ വിറ്റിരുന്നു. ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് ഉത്തരവിട്ടതിന് പിന്നാലെയാണ് ബലി കൊടുക്കുന്നതിൽ നിന്ന് പിന്മാറിയതെന്ന് അധികൃതർ പറയുന്നു. എരുമയെ വാങ്ങിയയാള്‍ പണം തിരികെ നൽകുകയും ചെയ്തു.
ALSO READ: ഇറാനെ ലക്ഷ്യമിട്ട് വീണ്ടും യുഎസ്, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ ആക്രമണം
An albino buffalo in Bangladesh, nicknamed ‘Donald Trump’ on account of its resemblance to the US president, has been spared from Eid al-Adha sacrifice after the Bangladeshi government intervened to prevent its slaughter pic.twitter.com/zBwPxo5BTq
— The New Region (@thenewregion) May 27, 2026
സമൂഹമാധ്യമത്തിൽ വീഡിയോ വൈറലായതിന് പിന്നാലെയാണ് എരുമ പ്രശസ്തയാകുന്നത്. പിന്നാലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ എരുമയെ കാണുന്നതിനായി ഒഴുകിയെത്തി. സ്വര്‍ണനിറത്തിലുള്ള മുടിയുള്ള ഡൊണാള്‍ഡ് ട്രംപ് എന്ന അൽബിനോ എരുമയെ കണ്ട് എല്ലാവരും അത്ഭുതപ്പെട്ടിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

