കടുത്ത ചൂട്… പൊതുഇടങ്ങളിൽ മദ്യപാനം പാടില്ല; വിലക്കേർപ്പെടുത്തി വിദേശ രാജ്യങ്ങൾ

heat wave and alcohol ban

ഉഷ്ണ തരം​ഗം തുടരുന്ന സാഹചര്യത്തിൽ പൊതു ഇടങ്ങളിൽ മദ്യപാനത്തിന് വിലക്കേർപ്പെടുത്തി. ഫ്രാൻസ്, യുകെ, സ്പെയിൻ, ജർമനി, ചെക് റിപ്പബ്ലിക് എന്നിവങ്ങളിലാണ് പൊതു ഇടങ്ങളിൽ മദ്യപാനം നിരോധിച്ചിരിക്കുന്നത്. കടുത്ത ചൂടാണ് ഇതിന് കാരണമായിരിക്കുന്നത്. സ്പെയിനിലും, ഫ്രാൻസിലും യുകെ യിലും ഉഷ്ണ തരം​ഗം ശക്തമായിരിക്കുകയാണ്.

ജെർമനിയിലെ താപനില കഴിഞ്ഞ ദിവസം നാൽപ്പത് ഡി​ഗ്രി സെൽഷ്യസ് വരെ ഉയർന്നു. വെള്ളിയാഴ്ച ഉച്ചമുതൽ ശനിയാഴ്ച വൈകീട്ട് ഏഴ് മണി വരേയും ശനിയാഴ്ച ഉച്ചമുതൽ ഞായറാഴ്ച വൈകീട്ട് ഏഴ് മണിവരേയുമാണ് മദ്യപാനത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പാരസിസിൽ മദ്യം വിൽക്കുന്ന ടേക്ക് എവെ കൗണ്ടറുകൾക്കും നിയന്ത്രണമുണ്ട്. എന്നാൽ ലൈസൻസ് ഉള്ള ബാറുകൾക്ക് മദ്യം വിൽക്കാവുന്നതാണ് എന്നാണ് തീരുമാനം.

Also read: എംജെ; ദ മൂൺ വാക്കർ

ഫോസിൽ ഇന്ധനങ്ങളുടെ ഉപയോ​ഗം മൂലമാണ് കടുത്ത ചൂട് യൂറോപ്യൻ രാജ്യങ്ങളിൽ അനുഭവപ്പെടാണ് കാരണമാകുവന്നത്. കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ അമിതമായ ഉപയോ​ഗം കുറയ്ക്കാതെ ഇതിന് ഒരു മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തലുകൾ. പലയിടങ്ങളിലും ഉഷ്ണതരം​ഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരോ​ഗ്യത്തെ ഈ ഉയർന്ന് ചൂട് സാരമായി ബാധിക്കുമെന്ന് ലോകാരോ​ഗ്യ സംഘടനയും മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News