തത്ക്കാലം ബൂട്ടിടേണ്ട! പരിക്ക് മൂലം ഗര്‍നാചോയ്ക്ക് ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ നഷ്ടമാകും

GARNACHO

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം അലെജാന്‍ഡ്രോ ഗര്‍നാചോയ്ക്ക്  താത്ക്കാലിക വിശ്രമം. പരിക്ക് മൂലം അദ്ദേഹത്തിന് ഇനി വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിക്കാൻ കഴിയില്ല.

ALSO READ; ‘പാർക്കിങ് ഏരിയയിൽ നിന്നും ബൈക്കെടുക്കാൻ പോയതാണ്…പക്ഷേ തിരികെ വന്നില്ല’: ചെന്നൈ എയർഷോ ദുരന്തത്തിൽ വേദനിപ്പിക്കുന്ന പ്രതികരണവുമായി യുവതി

ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ അടുത്തിടെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിലാണ് അദ്ദേഹം ഏറ്റവും ഒടുവിലായി പന്ത് തട്ടിയത്.
ഇനി നടക്കാനിരിക്കുന്ന ആദ്യ രണ്ട മത്സരങ്ങളിലേക്ക് താരത്തെ വിളിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണെന്ന് മനസ്സിലാക്കിയ കോച്ച് ലയണൽ സ്‌കലോണി ഗര്‍നാചോയെ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കുകയായിരുന്നു. വെനസ്വേലയ്ക്കും ബൊളീവിയയ്ക്കുമെതിരായ ലോകകപ്പ് യോഗ്യത മത്സരങ്ങൾ താരത്തിന് നഷ്ടമാകും .ഈ സീസണിൽ പതിനൊന്ന് മത്സരങ്ങളിലാണ് ഗര്‍നാചോ പന്തുതട്ടിയത്.നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം യുണൈറ്റഡിന് വേണ്ടി നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News