
ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത നസ്ലെൻ പ്രധാന കഥാപാത്രത്തിലെത്തിയ ആലപ്പുഴ ജിംഖാന ഓടിടിയിലെത്തിയിരിക്കുകയാണ്. അതിൽ നസ്ലെന്റെ കഥാപാത്രം തന്റെ അച്ഛനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ‘പപ്പ ഇങ്ങനെ പണിയില്ലാത വീട്ടിൽ ഇരിക്കേണ്ട ആളല്ല, പപ്പ കേറവരണം’. ഇത് പക്ഷെ വെറുതെ ഉള്ള ഒരു ഡയലോഗ് അല്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകനായ അലക്സ് പോളാണ് സിനിമയിൽ നസ്ലെന്റെ അച്ഛന്റെ കഥാപാത്രം അവതരിപ്പിച്ചത്. ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച അലക്സ് പോളിന്റെ ലിസ്റ്റിലുള്ള മറ്റ് സിനിമകളാണ് മായാവി, ഹലോ, ചട്ടമ്പി നാട്, ക്ലാസ്‌മേറ്റ്സ് തുടങ്ങിയവ.
ബ്ലാക്കിലെ ‘അമ്പലക്കര തെച്ചിക്കാവിലെ പൂരം’ ഒക്കെ അലക്സിന്റെ ഹിറ്റ് ലിസ്റ്റിലെ പാട്ടുകളാണ്. തൊമ്മനും മക്കളും സിനിമയിലാണ് അദ്യമായി പശ്ചാത്തല സംഗീതമൊരുക്കിയത്.
Also Read: ദിനോസറുകൾ പുനർജനിക്കുന്നു; ജുറാസിക് വേൾഡ് റീബെർത്ത് ലോക പ്രീമിയറിൽ തിളങ്ങി സ്കാർലറ്റ് ജോഹാൻസൺ
ഇപ്പോൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി സംവിധാന കുപ്പായം അണിയാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. എവേക് (Awake) എന്ന് പേരിട്ടിരുക്കന്ന ചിത്രത്തിലെ നായകൻ കാര്‍ത്തികേയദേവ് ആണ്. സംഗീത സംവിധായകനായി തന്റെ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം ഇനി സംവിധാന രംഗത്തും തന്റെ മുദ്ര പതിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here