
പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നതിനിടെ മറ്റൊരു വാർത്ത പുറത്തുവരികയാണ്. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയും മുതിർന്ന നേതാവുമായ അലി ലാരിജാനി കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെ തെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടതായിട്ടാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇറാന്റെ സുരക്ഷാ തന്ത്രം നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിരുന്ന ആളുകൂടി ആയിരുന്നു അലി ലാരിജാനി. ആക്രമണത്തിന്റെ ആദ്യ ദിവസം തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു.
ഖമേനിയുടെ മരണത്തിനു ശേഷം റാന്റെ രാഷ്ട്രീയ-സൈനിക തീരുമാനങ്ങളിൽ നിർണായക സ്വാധീനമുള്ള ആളായിരുന്നു ഇദ്ദേഹം. അതുകൊണ്ടു തന്നെ ഇത് ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് തിരിച്ചടിയാകാനും സാധ്യതയുണ്ട്. പക്ഷെ ലാരിജാനി കൊല്ലപ്പെട്ടെന്ന വാർത്ത ഇറാൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
യുഎസുമായി നടത്തിയ ആണവ ചർച്ചകൾക്ക് നേതൃത്വം നൽകിയത് ഇദ്ദേഹം ആയിരുന്നു. മാർച്ച് 13 ന് ടെഹ്‌റാനിൽ ഒരു റാലിക്കിടെയാണ് ഇദ്ദേഹത്തെ അവസാനമായി കണ്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

