‘സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി മുഴുവൻ തുകയും’; സാരികൾ വിൽക്കാനൊരുങ്ങി ആലിയ ഭട്ട്

കരണ്‍ ജോഹർ സംവിധാനം ചെയ്ത ‘റോക്കി ഔർ റാണി കി പ്രേം കഹാനി‘ എന്ന ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.ആലിയ ഭട്ട്, രണ്‍വീർ സിങ് എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ ആലിയ ഭട്ട് ഉപയോഗിച്ച സാരികൾ താരത്തിന്റെ ആരാധകർക്കിടയിൽ വളരെയധികം തരംഗമായി മാറിയിരുന്നു. മനീഷ് മൽഹോത്രയായിരുന്നു സാരികളുടെ ഡിസൈനർ.

also read: മിമിക്രി താരം വിതുര തങ്കച്ചൻ വാഹന അപകടത്തിൽപ്പെട്ടു, കാര്‍ ജെസിബി ക്ക് പിന്നിലിടിച്ചു

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയ ആ സാരികൾ വിൽക്കാനൊരുങ്ങുകയാണ് ആലിയ ഭട്ട്. ആലിയ ഭട്ട് തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സാരികൾ വിറ്റുകിട്ടുന്ന പണം കൊണ്ട് ജീവകാരുണ്യ പ്രവർത്തനം നടത്താനാണ് താരത്തിന്റെ തീരുമാനം .

also read: ‘മണിപ്പൂരിനെ’ക്കുറിച്ച് ഒരക്ഷരം പോലും പറയാതെ അവിശ്വാസ പ്രമേയത്തില്‍ മോദിയുടെ മറുപടി; ‘മണിപ്പൂര്‍’ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം

‘സ്നേഹ’ എന്ന സംഘടന വഴി സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി മുഴുവൻ തുകയും വിനിയോഗിക്കും. മനീഷ് മൽഹോത്രയുമായി ചേർന്നാണ് ആലിയ പുതിയ ഉദ്യമത്തിന് തുടക്കമിടുന്നത്.സിനിമയുടെ പ്രമോഷൻ സമയത്ത് ഞാൻ ധരിച്ച സാരികൾ നിങ്ങളിലേക്ക് എത്തിക്കാനൊരുങ്ങുകയാണ്. മനീഷും ഞാനും ചേർന്നാണ്​ ഇതിനുവേണ്ടി പ്രവർത്തിക്കുന്നത്​. manishmalhotra.inൽ സാരികൾ ലഭ്യമാകും. അതിൽനിന്ന്​ നിങ്ങളുടെ പ്രിയപ്പെട്ട ഒന്നോ അതിലധികമോ തെരഞ്ഞെടുക്കുക. എല്ലാം ഒരു നല്ല കാര്യത്തിനാണെന്നും ആലിയ ഭട്ട് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News