ആരാധകരേ ശാന്തരാകുവിൻ… ബാഗ് കാലിയായിരുന്നുവെന്ന് ആലിയയുടെ മറുപടി

ലോകത്തെ ഏറ്റവും മികച്ച ആഡംബര ബ്രാന്‍ഡുകളില്‍ ഒന്നായ ഇറ്റാലിയൻ ഫാഷൻ ഹൗസ് ഗുച്ചി അവരുടെ ആദ്യ ഇന്ത്യൻ ഗ്ലോബൽ അംബാസഡറായി ആലിയ ഭട്ടിനെ തെരഞ്ഞെടുത്ത വാർത്ത ആരാധകർ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

Alia Bhatt Teases Trolls in Her Recent Post From the Gucci Show; Says, 'Yes, the Bag Was...'

ഇപ്പോഴിതാ ദക്ഷിണ കൊറിയയിലെ സോളിൽ ഗുച്ചി ക്രൂയിസ് ഷോയ്‌ക്കെത്തിയ ആലിയ ഭട്ടിന്റെ  ബാഗിനെ ചൊല്ലിയാണ് സോഷ്യൽ മീഡിയയിൽ ചർച്ച. കാലിയായ ബാഗ് താരം എന്തിനാണ് ചുമക്കുന്നതെന്ന് ആയിരുന്നു സോഷ്യൽ മീഡിയ ട്രോളുകൾ. ഇപ്പോൾ ആലിയ ഭട്ട് തന്നെ ഈ ചോദ്യങ്ങൾക്കെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി ബാഗിനെ പറ്റി പറയുന്നത്.

Alia Bhatt becomes the first Indian global ambassador for Gucci

“അതെ ബാഗ് കാലിയായിരുന്നു” എന്ന മറുപടിയാണ് താരം ആരാധകർക്ക് നൽകിയത്. 2950  ഡോളർ (2,42,782 രൂപ ) വിലമതിക്കുന്ന ഗുച്ചിയുടെ ജാക്കി 1961  ട്രാന്സ്പരെന്റ് ബാഗാണ്ഫാഷൻ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്. കയ്യിലുള്ളത് വാട്ടർ ബോട്ടിൽ ആണോ എന്നതുൾപ്പെടെയുള്ള നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ആലിയ നൽകിയത്.  കൂടാതെ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും ആലിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.


കറുത്ത ബോഡികോൺ ഗൗൺ  അണിഞ്ഞാണ് താരം ഷോയിൽ തിളങ്ങിയത്. കഴിഞ്ഞ ആഴ്ച ആയിരുന്നു ഗുച്ചി  ആലിയയെ ഗോളബൽ അംബാസിഡർ അയി പ്രഖ്യാപിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like