ആലിയാ ഭട്ടിന്റെ ‘സൺബേൺ ഗ്ലോ’; മേക്കപ്പ് ടിപ്സ് പങ്കുവെച്ച് നടി

സമൂഹ മാധ്യമങ്ങളിലൂടെ തന്‍റെ മേക്കപ്പ് ടിപ്സ് പങ്കുവെച്ചിരിക്കുകയാണ് നടി ആലിയാഭട്ട്. പത്ത് മിനിറ്റ് മാത്രം ആണ് ആലിയയുടെ ഈ മേക്കപ്പിനു വേണ്ടി വരുന്ന ടൈം. ‘സൺബേൺ ഗ്ലോ’ എന്നാണ് തന്റെ ഈ ദിനചര്യയെ ആലിയ വിശേഷിപ്പിക്കുന്നത്. എങ്ങനെ സൺബേണിൽ നിന്നും രക്ഷപ്പെടാമെന്ന് പറയുകയാണ് ആലിയ ഈ മേക്കപ്പ് വീഡിയോയിലൂടെ.

ALSO READ: ഒടുവിൽ ആ പ്രണയകഥയിലെ ചുരുളഴിച്ച് സാറാ തെണ്ടുൽക്കർ, ഫൈനൽ കാണാൻ ശുഭ്മാൻ ഗില്ലിനൊപ്പം അഹമ്മദാബാദിലേക്ക്; വീഡിയോ

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ആലിയ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ദിവസം മുഴുവൻ വെയിലത്ത് വർക്ക് ചെയ്യുകയും ആകെ ക്ഷീണിച്ചിരിക്കുകയും ചെയ്യുന്ന സമയത്ത് മുഖത്തെ തിളക്കം നഷ്ടപ്പെടാതിരിക്കാന്‍ ഈ മേക്കപ്പ് റൂട്ടിൻ വളരെ മികച്ചതാണെന്നാണ് ആലിയ വിഡിയോയിൽ പറയുന്നത്. ഫൗണ്ടേഷനേക്കാൾ സ്കിൻ ബേസിന് ചേരുന്ന പ്രൈമറാണ് നല്ലതെന്നും ആലിയ പറയുന്നുണ്ട്. കൂടാതെ മേക്കപ്പ് അപ്ലൈ ചെയ്യുമ്പോള്‍ കൈകള്‍ ഉപയോഗിക്കുന്നതാണ് തനിക്ക് നല്ലതെന്ന് ആലിയ പറയുന്നു.കൈകൾ ഉപയോഗിക്കുമ്പോൾ മുഖത്തെ എല്ലാ ഭാഗങ്ങളിലേയ്ക്കും മേക്കപ്പ് എത്തുന്നതായി നമുക്ക് തോന്നും. കൂടാതെ തന്‍റെ മുഖത്തെ പുള്ളികൾ എടുത്തു കാണിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും അതിന് കൈകൾ കൊണ്ട് മേക്കപ്പ് ഇടുന്നതാണ് നല്ലതാണെന്നും ആലിയ പറഞ്ഞു.

ALSO READ: അപകടത്തിൽപ്പെട്ട ശബരിമല തീർത്ഥാടകവാഹനത്തിലെ ഡ്രൈവറുടെ പണം അപഹരിച്ചയാൾ അറസ്റ്റിൽ

മുഖത്തെ ചെറിയ പാടുകൾ മറയ്ക്കാൻ ഒരു ക്രീം കൺസീലറാണ് ആലിയ ഉപയോഗിച്ചത്. സൺ കിസ് വൈബ്ബിനായി ആലിയ തന്റെ കണ്ണുകൾക്ക് താഴെ കോണ്ടൂർ സ്റ്റിക്കും പൗഡറും അപ്ലൈ ചെയ്യുന്നു. ഏറ്റവും ഒടുവില്‍ ഐഷാഡോയും മസ്കാരയും ഇടുന്നതോടെ പത്ത് മിനിറ്റിന്‍റെ മേക്കപ്പ് പൂര്‍ത്തിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News