കറുത്ത ഗൗണില്‍ തിളങ്ങി അലിയ ഭട്ട്

നിരവധി ആരാധകരുള്ള ബോളിവുഡ് താര സുന്ദരിയാണ് അലിയ ഭട്ട്. ഇന്ത്യക്ക് അകത്തും പുറത്തുമായി ഒട്ടനവധി ആരാധകര്‍ താരത്തിനുണ്ട്. അലിയ ബട്ട് ഓരോ ചടങ്ങിനുമെത്തുന്ന വീഡിയോകള്‍ വൈറലാകാറുണ്ട്. അലിയ ഭട്ടിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നതിനൊപ്പം അലിയയുടെ ഫാഷന്‍ രീതികളും ട്രെന്‍ഡ് ആകാറുണ്ട്.

ഇപ്പോളിതാ അലിയ ഭട്ട് ഫിലിം ഫെയര്‍ അവാര്‍ഡ് ചടങ്ങിന് പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണ് ഫാഷന്‍ ലോകത്ത് വൈറലാകുന്നത്. ബ്ലാക്ക് നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞാണ് താരം അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയത്. ഫിഷ് കട്ടുള്ള നെക് ലെസ് ഗൗണാണ് താരം അണിഞ്ഞിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള സ്റ്റട് ടൈപ്പ് കമ്മല്‍ മാത്രമാണ് ഗൗണിനൊപ്പം അണിഞ്ഞിരിക്കുന്നത്.

ഗംഗുബായ് കാഠിയവാഡി എന്ന ചിത്രത്തിന് ലഭിച്ച അവാര്‍ഡ് ഏറ്റുവാങ്ങാനാണി അലിയ ഫിലിം ഫെയര്‍ അവാര്‍ഡ് ചടങ്ങിനെത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News