വലിയ കണ്ണുകള്‍ നീളന്‍ കീഴ്ചുണ്ടുകള്‍; ഇത് സമുദ്രത്തിലെ ‘അന്യഗ്രഹജീവിയോ’?;

സമുദ്രങ്ങളില്‍ അനേകം വ്യത്യസ്തവും അദ്ഭുതകരവുമായ മത്സ്യങ്ങളുണ്ട്. ഇത്തരത്തില്‍ വിചിത്ര രൂപമുള്ള ഒരു മത്സ്യമാണ് ഏലിയാനകാന്തസ്. ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമകളിലും മറ്റും കാണുന്ന ഏലിയന്‍സിനോട് ഇവയ്ക്ക് ചെറിയൊരു സാമ്യം തോന്നാം. ഇവയ്ക്ക് ഈ പേരു ലഭിച്ചത് ഇംഗ്ലിഷ് വാക്കായ ഏലിയനില്‍ നിന്നാണ്.

ALSO READ ജഗന്‍ മോഹന് തിരിച്ചടി, ചന്ദ്രബാബു നായിഡു തിരിച്ചുവരും; സര്‍വേ റിപ്പോര്‍ട്ട് ഇങ്ങനെ

പോളണ്ടില്‍ 1957 ലാണ് ഇവയുടെ ഫോസില്‍ ആദ്യമായി ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നത്്. ഇവയ്ക്കുള്ള ഏറ്റവും വലിയ പ്രത്യേകത വടിവാള്‍ പോലെ നീണ്ട ഘടനയുള്ള കീഴ്ചുണ്ടുകളാണ്. വായയുടെ ഭാഗത്തു നിന്നു നീണ്ടുനില്‍ക്കുന്ന ഭാഗം എന്താണൈന്നറിയാന്‍ ഗവേഷകര്‍ പഠനം നടത്തിയിരുന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരുടെ സംഘമാണ് പഠനം നടത്തിയത്. സൂറിച്ച് സര്‍വകലാശാലയിലെ പാലിയന്റോളജിസ്റ്റായ മെലീന ജോബിന്‍സാണു പഠനത്തിനു മേല്‍നോട്ടം വഹിച്ചത്.

ALSO READ വേൾഡ് വൈഡ് റിലീസുമായി ഭ്രമയുഗം; ട്രെയിലർ ലോഞ്ചിങ് തീയതി പുറത്തുവിട്ടു

പ്ലാക്കോഡേം എന്ന വിഭാഗത്തില്‍പ്പെട്ട ഈ മത്സ്യം ജീവിച്ചിരുന്നത് ഭൗമചരിത്രത്തിലെ ഡെവോണിയന്‍ എന്ന കാലയളവിലാണ്. കവചമുള്ള മീനുകളെ പറയുന്ന പേരാണ് പ്ലാക്കോഡേം. പോളണ്ടില്‍ ഇതിന്റെ ഫോസില്‍ ആദ്യമായി കണ്ടെത്തിയ ശേഷം പല ഫോസിലുകള്‍ മധ്യ പോളണ്ടിലും മൊറോക്കോയിലുമായി കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News