അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി, മലപ്പുറം സെന്റര്‍; കേന്ദ്രസര്‍ക്കാരിന്റെ അനാസ്ഥ അവസാനിപ്പിക്കുക: എ എ റഹീം എം പി

അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ മലപ്പുറം അടക്കമുള്ള സെന്ററുകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന കേന്ദ്രസര്‍ക്കാരിന്റെ അനാസ്ഥ ഉടന്‍ അവസാനിപ്പിക്കണമെന്ന് എ എ റഹീം എം പി. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി കോര്‍ട്ടിന്റെ പ്രത്യേക യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു എം പി.

സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം 2010ലാണ് അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ മലപ്പുറം സെന്റര്‍ പശ്ചിമ ബംഗാളിലെ മുര്‍ഷിതബാദ് നോടൊപ്പം സ്ഥാപിതമാവുന്നത്. നിലവില്‍ കേവലം 3 ഡിപ്പാര്‍ട്ട്‌മെന്റുകള്‍ മാത്രമാണ് സെന്ററില്‍ പ്രവര്‍ത്തിക്കുന്നത്. 1200 കോടിയുടെ വിശദമായ DPR അംഗീകരിച്ചെങ്കിലും 104 കോടി രൂപ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒരു രൂപ പോലും കേരളത്തിലെ ക്യാമ്പസിനായി അനുവദിച്ചിട്ടില്ല. അതേസമയം കേരള സര്‍ക്കാര്‍ മാതൃകാപരമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. 343 ഏക്കറിലധികം ഭൂമി ഏറ്റെടുത്ത് യൂണിവേഴ്‌സിറ്റിക്ക് കൈമാറി. ജല- വൈദ്യുത വിതരണത്തിന് ആവശ്യമായ സജ്ജീകരണങ്ങളും തയാറാക്കി.

READ ALSO:സംസ്ഥാന സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുകയാണെന്ന ഗവര്‍ണറുടെ ആരോപണം തെറ്റ്: മന്ത്രി വി ശിവന്‍കുട്ടി

ന്യൂനപക്ഷത്തോടും- കേരളത്തോടുമുള്ള കടുത്ത വിരോധത്തിന്റെ സാക്ഷ്യമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ അനാസ്ഥ. കേന്ദ്ര സര്‍ക്കാരിന്റെ അതേ നയം തുടരുന്ന സര്‍വ്വകലാശാല അധികൃതരുടെ കെടുകാര്യസ്ഥത അവസാനിക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് എം പി യോഗത്തില്‍ ആവശ്യപ്പെട്ടു. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കണം. അടിസ്ഥാന സൗകര്യ വികസനത്തിനായി ലോണ്‍ എടുക്കാന്‍ ആവശ്യപ്പെടുന്ന പിന്തിരിപ്പന്‍ തീരുമാനം റദ്ദാക്കണമെന്നും എ എ റഹീം എം പി കൂട്ടിച്ചേര്‍ത്തു.

READ ALSO:വിറക് കീറുന്ന യന്ത്രം കാണാനെത്തി; പിറകോട്ടെടുത്ത പിക്കപ്പ് ലോറിയിടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം

AMU കോര്‍ട്ട് അംഗമായി രാജ്യസഭയില്‍ നിന്നും തിരഞ്ഞെടുത്തതിന് ശേഷമുള്ള ആദ്യ യോഗമായിരുന്നു ഇന്ന് നടന്നത്. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ശുപാര്‍ശ ചെയ്ത 5 വൈസ് ചാന്‍സലര്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്നും രാഷ്ട്രപതിയുടെ അന്തിമ തീരുമാനത്തിനായി 3 സ്ഥാനാര്‍ത്ഥികളെ രഹസ്യ ബാലറ്റിലൂടെ കോര്‍ട്ട് തെരഞ്ഞെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News