
ബോളിവുഡ് നടി ആലിയാ ഭട്ടില്‍ നിന്നും 77 ലക്ഷം രൂപ തട്ടിയ കേസില്‍ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് അറസ്റ്റില്‍. 32കാരിയായ വേദിക പ്രകാശ് ഷെട്ടി ആണ് അറസ്റ്റിലായത്.
എറ്റേണല്‍ സണ്‍ഷൈന്‍ എന്ന ആലിയയുടെ പ്രൊഡക്ഷന്‍സിലും ആലിയയുടെ വ്യക്തികത അക്കൗണ്ടുകളില്‍ നിന്നുമായാണ് പ്രതി പണം തട്ടിയത്. ജനുവരി 29നാണ് ജുഹു പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
Also read- ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള: ഹൈക്കോടതി ഇന്ന് വീണ്ടും ഹര്‍ജി പരിഗണിക്കും
ആലിയയുടെ പേഴ്‌സണല്‍ സ്റ്റാഫായി വേദിക പ്രവര്‍ത്തിച്ച 2022 മെയ് മാസത്തിനും 2024 ഓഗസ്റ്റിനും ഇടയിലാണ് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
വേദിക ഷെട്ടി വ്യാജ ബില്ലുകള്‍ തയ്യാറാക്കിയാണ് ആലിയയെകൊണ്ട് ഒപ്പിടുവിച്ച് പണം തട്ടിയെടുത്തതെന്നും പോലീസ് വ്യക്തമാക്കുന്നു. ബില്ലുകള്‍ യഥാര്‍ഥമാണെന്ന് തോന്നിപ്പിക്കാന്‍ ഇവര്‍ പ്രൊഫഷണല്‍ ടൂളുകള്‍ വരെ ഉപയോഗിച്ചു. താരത്തിന്റെ ഒപ്പ് വാങ്ങി പണം കൈപറ്റി സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റും.തുടര്‍ന്ന് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുന്നതുമായിരുന്നു വേദികയുടെ തട്ടിപ്പിന്റെ രീതി.
വിശ്വാസവഞ്ചന, മറ്റു വഞ്ചന കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒളിവില്‍ പോയ ജുഹു പോലീസ് ബെംഗളൂരുവില്‍ വച്ചാണ് വേദികയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

