ഓള്‍ ഇന്ത്യ ഫെന്‍സിങ്ങ് അസോസിയേഷന്റെ 50ാം വാര്‍ഷികാഘോഷത്തിന് കണ്ണൂർ വേദിയായി

fencing

ഓള്‍ ഇന്ത്യ ഫെന്‍സിങ് അസോസിയേഷന്റെ 50ാം വാര്‍ഷികാഘോഷം കണ്ണൂരില്‍ നടന്നു. കേരളത്തിലെ ഫെന്‍സിങ്ങിന്റെ വികസനത്തിന് എല്ലാ സഹായവും നല്‍കുമെന്ന് ഫെന്‍സിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത പറഞ്ഞു. 35ാമത് ദേശീയ സീനിയര്‍ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന കണ്ണൂരിലെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് അസോസിയേഷന്റെ 50ാം വാര്‍ഷികാഘോഷം നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെകെ രത്‌നകുമാരി ഉദ്ഘാടനം ചെയ്തു.

വരുന്ന ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ഇന്ത്യന്‍ ഫെന്‍സിങ് താരങ്ങള്‍ക്ക് സാധിക്കുമെന്ന് ഫെന്‍സിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത പറഞ്ഞു. കേരളത്തില്‍ ഫെന്‍സിങ്ങിന്റെ മികവിനായി എല്ലാ സഹായവും നല്‍കുമെന്നും ഫെന്‍സിങ് കോണ്‍ഫഡറേഷന്‍ ഓഫ് ഏഷ്യ ജനറല്‍ സെക്രട്ടറി കൂടിയായ രാജീവ് മേത്ത വ്യക്തമാക്കി.

Read Also: സ്കൂൾ കലോത്സവം: സ്വര്‍ണ കപ്പിന് നാളെ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയില്‍ സ്വീകരണം നല്‍കും

ചടങ്ങില്‍ കെവി സുമേഷ് എംഎല്‍എ അധ്യക്ഷനായി. രാജീവ് മേത്തയെ ബോക്സിങ് ഡെവലപ്പ്മെന്റ് കമ്മിറ്റി ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ഡോ. എന്‍കെ സൂരജ് ആദരിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഷാഹിന മൊയ്തീന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍, കേരള ഫെന്‍സിങ് അസോസിയേഷന്‍ പ്രസിഡന്റ് ഒകെ വിനീഷ്, സെക്രട്ടറി ജനറല്‍ മുജീബ് റഹ്മാന്‍, സംഘാടക സമിതി കണ്‍വീനര്‍ വി പി പവിത്രന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News