
എംആര്‍എഫ്, അപ്പോളോ, സിയറ്റ്, ബിര്‍ള, ജെകെ ടയേഴ്സ് എന്നിവയുടെ നേതൃത്വത്തിലുള്ള ടയര്‍ കാര്‍ട്ടല്‍, റബ്ബര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയില്‍ നിയമപോരാട്ടത്തിനൊരുങ്ങി അഖിലേന്ത്യാ കിസാന്‍ സഭ. പ്രകൃതിദത്ത റബ്ബര്‍ കര്‍ഷകര്‍ക്ക് ന്യായമായ വില നിഷേധിക്കുകയും ഉപഭോക്താക്കളെ കൊള്ളയടിക്കുകയും ചെയ്യുന്ന വന്‍കിട ടയര്‍ കമ്പനികളുടെ നയത്തിനെതിരെയാണ് നിയമപോരാട്ടം.
കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയും ടയര്‍ നിര്‍മ്മാണ കമ്പനികളും തമ്മിലുള്ള കേസില്‍ കിസാന്‍ സഭയെ കക്ഷി ചേരാന്‍ സുപ്രീംകോടതി അനുവദിച്ചു. സുപ്രീംകോടതിയുടെ അനുമതി ഒരു കര്‍ഷക സംഘടന എന്ന നിലയില്‍ വിജയകരമാണെന്ന് കിസാന്‍ സഭ നേതാക്കള്‍ അറിയിച്ചു.
റബ്ബര്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും താത്പര്യങ്ങള്‍ക്ക് ഹാനികരമായ ടയര്‍ കാര്‍ട്ടലിനെതിരെ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടം ശക്തമാക്കുമെന്നും കിസാന്‍ സഭ അറിയിച്ചു.
ENGLISH NEWS SUMMARY: The All India Kisan Sabha is preparing to launch a legal battle in the Supreme Court against the exploitation of rubber farmers by the tire cartel led by MRF, Apollo, CEAT, Birla, and JK Tyres.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

