പ്രതിനിധി സംഘത്തിന്റെ വിദേശപര്യടനം പുരോഗമിക്കുന്നു; ഡോ. ജോണ്‍ ബ്രിട്ടാസ് എംപി അടങ്ങുന്ന സംഘം ഇന്തോനേഷ്യയിൽ

പാക്ഭീകരത ലോകരാജ്യങ്ങളോട് വെളിപ്പെടുത്തുന്ന സർവ്വകക്ഷി പ്രതിനിധി സംഘങ്ങളുടെ വിദേശപര്യടനം പുരോഗമിക്കുന്നു. ഡോ ജോൺ ബ്രിട്ടാസ് എംപി അടങ്ങുന്ന സർവകക്ഷി പ്രതിനിധി സംഘം ഇന്നുമുതൽ ഇന്തോനേഷ്യയിൽ പര്യടനം നടത്തും. പ്രതിനിധി സംഘം ഇന്ന് രാവിലെ ജക്കാർത്തയിൽ എത്തി. മെയ് 31 വരെയാണ് ഇന്തോനേഷ്യയിൽ പര്യടനം നടത്തുന്നത്.

സംഘം ഇന്തോനേഷ്യൻ ഗവൺമെന്റ് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ASEAN സെക്രട്ടറി ജനറൽ, റസിഡന്റ് അംബാസഡർമാർ, ഇന്തോനേഷ്യയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ ഉള്ളവർ എന്നിവരുമായി ആശയവിനിമയം നടത്തും.

ALSO READ: ഓപ്പറേഷൻ സിന്ദൂർ പോസ്റ്റിന്റെ പേരിൽ അറസ്റ്റ് ചെയ്ത വിദ്യാർത്ഥിനിയെ വിട്ടയക്കാൻ ബോംബെ ഹൈക്കോടതി


പാർലമെന്റ് അംഗം സഞ്ജയ് കുമാർ ഝാ നയിക്കുന്ന സംഘത്തിൽ എം പിമാരായ ഡോ. ജോൺ ബ്രിട്ടാസ്, അപരാജിത സാരംഗി, അഭിഷേക് ബാനർജി, ബ്രിജ് ലാൽ, ജോൺ ബ്രിട്ടാസ്, പ്രദാൻ ബറുവ, ഹേമാംഗ് ജോഷി, തുടങ്ങി പത്തോളം അംഗങ്ങൾ ഉണ്ട്.

ALSO READ: പ്രതിനിധി സംഘത്തിന്റെ വിദേശപര്യടനം പുരോഗമിക്കുന്നു; ഡോ. ജോണ്‍ ബ്രിട്ടാസ് എംപി അടങ്ങുന്ന സംഘം സിങ്കപ്പൂരിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News