ഭീകരവാദം ഇന്ത്യയെ ആക്രമിക്കുമ്പോൾ നിഷ്പക്ഷതയോ നിശബ്ദതയോ പുലർത്തരുതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

JOHN BRITTAS ALL PARTY DELIGATION

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് വിശദീകരിക്കുന്നതിനുള്ള സർവ്വകക്ഷി പ്രതിനിധി സംഘത്തിന്‍റെ വിദേശ പര്യടനം പുരോഗമിക്കുന്നു. ഡോ. ജോൺ ബ്രിട്ടാസ് എം പി ഉൾപ്പെട്ട സംഘം മലേഷ്യയിൽ പര്യടനം തുടരുന്നു. ഇന്ത്യ മതേതര രാജ്യമാണെന്നും, ഭീകരവാദം ഇന്ത്യയെ ആക്രമിക്കുമ്പോൾ നിഷ്പക്ഷതയോ നിശബ്ദതയോ പുലർത്തരുതെന്നും ബ്രിട്ടാസ് എംപി മലേഷ്യയിൽ പറഞ്ഞു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ ഒരിക്കൽ ഭീകരവാദം പിടികൂടുമെന്നും ബ്രിട്ടാസ് എംപി കൂട്ടിച്ചേർത്തു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉണ്ടായ ഓപ്പറേഷൻ സിന്ധൂർ വിശദീകരിക്കുന്നതിനും ഇന്ത്യയുടെ ഭീകരവാദത്തിനെതിരായ നിലപാട് ധരിപ്പിക്കുന്നതിനുമായാണ് സർവ്വകക്ഷി പ്രതിനിധി സംഘത്തിന്റെ വിദേശപര്യടനം വിവിധ രാജ്യങ്ങളിലായി നടക്കുന്നത്.

ALSO READ; കേരളത്തിന് അനുമതി നിഷേധിച്ചു മഹാരാഷ്ട്രയ്ക്ക് നല്‍കി; വിദേശസംഭാവനകള്‍ സ്വീകരിക്കുന്നതില്‍ വിവേചനം കാട്ടി കേന്ദ്രം

ഇൻഡോനേഷ്യൻ സന്ദർശനം പൂർത്തിയാക്കിയ ഡോ. ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെട്ട സംഘം മലേഷ്യയിൽ പര്യടനത്തിലാണ്. മലേഷ്യയിലെ ക്വാലാലംമ്പൂരിൽ ഇന്ത്യൻ പ്രവാസികളുമായി സംവദിക്കവേ ഇന്ത്യയുടെ ഭീകരവാദത്തിനെതിരായ കാഴ്ചപ്പാട് സദസ്സിനോട് അദ്ദേഹം പങ്കുവെച്ചു. ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചാൽ ഒരിക്കൽ ഭീകരവാദം അവരെ പിടികൂടുമെന്നു എംപി പറഞ്ഞു.

ഭീകരവാദത്തിനെതിരെ ഇൻഡോനേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്തുണ അറിയിച്ചെന്നും വിദേശപര്യടനം വിജയകരമണെന്നും ബ്രിട്ടാസ് എംപി കൂട്ടിച്ചേർത്തു. ശശി തരൂർ എംപി നേതൃത്വം നൽകുന്ന സംഘം ബ്രസീലിലും സുപ്രിയ സുലെ നയിക്കുന്ന സംഘം എത്യോപ്യയിലും ഡിഎംകെ എം പി കനിമൊഴിയുടെ സംഘം ലാത്വിയയിലും പര്യടനം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News