ആദ്യ സർവ്വകക്ഷി പ്രതിനിധി സംഘം തിരിച്ചെത്തി; പര്യടനം പൂർത്തിയാക്കിയത് ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘം

all party delegation

പാക് ഭീകരത വെളിപ്പെടുത്താന്‍ വിദേശ പര്യടനം നടത്തിയ സര്‍വ്വ കക്ഷി സംഘം തിരിച്ചെത്തി. ബൈ ജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദില്ലിയില്‍ തിരിച്ചെത്തിയത്. പര്യടനം തുടരുന്ന മറ്റു സംഘങ്ങളും ഉടന്‍ തിരിച്ചെത്തും. സൗദി അറേബ്യ, അള്‍ജീരിയ, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലാണ് സംഘം പര്യടനം നടത്തിയിരുന്നത്. പര്യടനം നടത്തിയ രാജ്യങ്ങള്‍ പാക് ഭീകരതയ്‌ക്കെതിരെ ഇന്ത്യയെടുത്ത നിലപാടില്‍പിന്തുണ പ്രഖ്യാപിച്ചതായി ബൈജയന്ത് പാണ്ഡെ എം പി പ്രതികരിച്ചു.

പര്യടനത്തിനിടെ സംഘത്തില്‍ ഉള്‍പ്പെട്ട ഗുലാം നബി ആസാദ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുവൈത്തില്‍ തുടരുകയാണ്. സൗദി അറേബ്യ നൈജീരിയ എന്നിവിടങ്ങളിലെപര്യടനത്തില്‍ ആസാദിന് പങ്കെടുക്കാന്‍ ആയിരുന്നില്ല.

ALSO READ; ഇനി ഗേറ്റ്‌വേ ഓഫ് ഇന്ത്യ മുതൽ നവിമുംബൈ വരെ വെറും 40 മിനിറ്റിൽ എത്താം; സർവീസിന് തയ്യാറായി വാട്ടർ ടാക്സികൾ

സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് ഡോക്ടര്‍ ജോണ്‍ ബ്രിട്ടാസ് എം പി ഉള്‍പ്പെട്ട സംഘംഇന്ന് രാത്രി പര്യടനം പൂര്‍ത്തീകരിച്ച് തിരിച്ചെത്തും. ജപ്പാന്‍, ഇന്‍ന്തോനേഷ്യ, സൗത്ത് കൊറിയ, സിങ്കപ്പൂര്‍ മലേഷ്യ ഇന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തീകരിച്ചാണ് സംഘം തിരിച്ചെത്തുന്നത്. ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉള്‍പ്പെട്ട ശ്രീകാന്ത് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംഘംനാളെ രാവിലെ ദില്ലിയില്‍ എത്തും. പര്യടനം തുടരുന്ന മറ്റു സംഘങ്ങളും വരും ദിവസങ്ങളില്‍ തിരിച്ചെത്തുമെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News