
ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് വിശദീകരിക്കുന്ന സര്‍വകക്ഷി പ്രതിനിധി സംഘത്തിന്റ പര്യടനം വിവിധ രാജ്യങ്ങളില്‍ പുരോഗമിക്കുന്നു.. ജോണ്‍ ബ്രിട്ടാസ് എംപി ഉള്‍പ്പെട്ട സംഘം ഇന്‍ഡോനേഷ്യന്‍ പര്യടനം പൂര്‍ത്തിയാക്കി മലേഷ്യയില്‍ സന്ദര്‍ശനം നടത്തും..
ALSO READ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തം; രണ്ട് ദിവസത്തിനിടെ മരിച്ചത് ഇരുപതിലധികം പേർ
സുപ്രിയ സുലെ നയിക്കുന്ന സംഘം എത്യോപ്യയില്‍ പാര്‍ലമെന്റ് അംഗങ്ങള്‍, നയതന്ത്ര വിദഗ്ധര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി, കനിമൊഴി നയിക്കുന്ന സംഘം ലാത്വിയയില്‍ പര്യടനത്തിലാണ്.. ഇന്‍ഡോനേഷ്യ കൊളംബിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ചതായി സര്‍വകക്ഷി പ്രതിനിധി സംഘത്തിലെ നേതാക്കള്‍ വ്യക്തമാക്കി..
അതേസമയം ശശി തരൂരിന് പിന്നാലെ കോണ്‍ഗ്രസിന്റെ കാശ്മീര്‍ നിലപാടിന് വിരുദ്ധമായ പരാമര്‍ശം നടത്തിയ സല്‍മാന്‍ ഖുര്‍ഷിദിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത വിമര്‍ശനം ശക്തമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

