അദാലത്തുകൾ ഇല്ലാതെത്തന്നെ എല്ലാ സേവനങ്ങളും ജനങ്ങൾക്ക് ലഭ്യമാകണം എന്നതാണ് സർക്കാർ നയം: മന്ത്രി പി.രാജീവ്

അദാലത്തുകൾ ഇല്ലാതെ തന്നെ കൃത്യസമയത്ത് എല്ലാ സേവനങ്ങളും ജനങ്ങൾക്ക് ലഭ്യമാകണമെന്നാണ് സർക്കാർ കരുതുന്നതെന്ന് നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക് തല അദാലത്ത് മല്ലപ്പള്ളി സി.എം.എസ്. ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി എല്ലാ താലൂക്കുകളിലും അദാലത്ത് സംഘടിപ്പിക്കുന്നുണ്ട്. സേവനം കൃത്യസമയത്ത് ജനങ്ങൾക്ക് ലഭ്യമാകണം. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഉദ്യോഗസ്ഥർ മനസിലാക്കണമെന്ന കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അതേ കാഴ്ചപ്പാടോടെയാണ് ഈ സർക്കാരും പ്രവർത്തിക്കുന്നത്. സമയത്ത് ഫയലുകൾ തീർപ്പാക്കണം എന്ന നിർബന്ധത്തോടെ എല്ലാ വകുപ്പുകളും പ്രവർത്തിക്കാൻ സർക്കാർ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഫയൽ തീർപ്പാക്കൽ യജ്ഞമെന്നും മന്ത്രി പറഞ്ഞു.

ഒരു സിസ്റ്റം പൂർണമായും സജ്ജമായാൽ അദാലത്തിന്റെ ആവശ്യം വേണ്ടിവരില്ല. സമയത്ത് സേവനം നൽകാതിരിക്കുന്നതും അഴിമതിയുടെ ഭാഗമായി വരും. കൃത്യസമയത്ത് ഫയലുകൾ തീർപ്പ് കൽപിക്കാൻ സാധിക്കണം. അതിലുള്ള കുറവുകൾ പരിഹരിക്കുന്നതും അദാലത്തിന്റെ ഭാഗമാണ് എന്നും മന്ത്രി അറിയിച്ചു.

പട്ടയമേളകൾ തുടർച്ചയായി സംഘടിപ്പിക്കുന്നതിലൂടെ നിയമാനുസൃതമായി പരമാവധി പട്ടയം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കുന്നുണ്ട്. അദാലത്തിൽ വരുന്ന പരാതികൾ പരമാവധി തീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News