
2002ലെ ഗുജറാത്ത് കലാപക്കേസിലെ 26 പ്രതികളെയും വെറുതെ വിട്ടു. പഞ്ച്മഹല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ഗുജറാത്ത് കലാപത്തിലെ കൂട്ടബലാത്സംഗം കൂട്ടക്കൊലപാതകം അടക്കമുള്ള കേസുകളിലെ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്നും വിചാരണക്കിടെ 13 പ്രതികള്‍ മരിച്ചെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി ലീലാഭായ് ചുദാസാമ കോടതി ഉത്തരവില്‍ പറഞ്ഞു.
ഗുജറാത്തിലെ കലോലില്‍ നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ 12ലധികം പേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ 26 പേരെയാണ് കോടതി വെറുതെ വിട്ടത്. 39 പേരാണ് പ്രതി പട്ടികയിലുണ്ടായിരുന്നത്. ഇവരില്‍ 13 പേര്‍ വിചാരണക്കാലത്ത് മരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here