
ഒസിഡി എന്നത് ഒരു മാനസിക രോഗമാണ്. നോർത്ത് 24 കാതം സിനിമയിൽ ഫഫദ് ഫാസിലിന്റെ കഥാപാത്രത്തിനുള്ളത് പോലെ. എത്ര തവണ കൈ കഴുകിയാലും വൃത്തി ആയില്ല എന്ന് തോന്നുക. കതക് അടച്ചോ ഗ്യാസ് ഓഫ് ചെയ്തോ എന്നിങ്ങനെ ഒരു വ്യക്തിയിൽ അനിയന്ത്രിതമായി വരുന്ന ചിന്തകളും അവ മൂലം അവർ ആവർത്തിച്ച് ചെയ്യുന്ന പ്രവർത്തികളാണ് ഒസിഡി. ഇത്തരം അവസ്ഥകളെയാണ് നമ്മൾ സിഡി അഥവാ ഒബ്സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ എന്ന് പറയുന്നത്. ഒരു രോഗാവസ്ഥ എന്നതിലുപരി ഇത് ഒരു മനുഷ്യന്റെ മാനസിക വ്യതിയാനങ്ങൾ ആണ്.
ഒസിഡിയുടെ പ്രധാന ലക്ഷണങ്ങൾ
അഴുക്ക്,രോഗാണുക്കൾ, വൃത്തി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിട്ടു മാറാത്തതും യുക്തിഹീനവുമായ ചിന്തകൾ.
ചേർച്ച, ക്രമീകരണം, ക്രമം എന്നിവയുടെ കാര്യത്തിൽ അമിതമായ കാർക്കശ്യം പുലർത്തുക.
ലൈംഗികവും മതപരവുമായ അപ്രിയ വികാരങ്ങളും സങ്കൽപ്പങ്ങളും, അന്ധവിശ്വാസങ്ങൾ എന്നിവയോട് കൂടുതൽ താൽപര്യം കാണിക്കുക.
Also read – നിങ്ങൾ മെൻസ്റ്റുറൽ കപ്പുകൾ ഉപോഗിക്കുന്നവരാണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
കൈകളും വീട്ടുപകരണങ്ങളും ആവർത്തിച്ചു വൃത്തിയാക്കുകയും കുളിച്ചിട്ടും വൃത്തിയായില്ല എന്ന തോന്നൽ വച്ചു പുലർത്തുകയും ചെയ്യുക.
വാതിലുകൾ പൂട്ടിയിട്ടുണ്ടോ, ഗ്യാസ് സ്റ്റൗ ഓഫാക്കിയിട്ടുണ്ടോ, പൈപ്പ് അടച്ചിട്ടണ്ടോ എന്നൊക്കെ നിരവധി തവണ പരിശോധിച്ച് ഉറപ്പിക്കുക.
പഴയ വർത്തമാന പത്രങ്ങൾ, കുപ്പികളുടെ അടപ്പുകൾ തുടങ്ങിയ ആവശ്യമില്ലാത്ത വസ്തുക്കൾ ശേഖരിച്ചു വയ്ക്കുക. പേരുകളും മറ്റും നിർത്താനാവാതെ ഉച്ചരിച്ചു കൊണ്ടിരിക്കുക
അപകടം സംഭവിക്കുമോ, മരിച്ചു പോകുമോ എന്നാലമുള്ള അനാവശ്യ ഭീതി
ഈ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ തേടണം. ഇല്ലെങ്കിൽ ജീവിതം തന്നെ മാറി പോകാം. ഈ രോഗത്തിന് മനശ്ശാസ്ത്ര ചികിത്സയും മരുന്നുകളും ലഭ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here