
ആരോപണ വിധേയനായ ജഡ്ജി യശ്വന്ത് വർമ്മയെ സ്ഥലം മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി അലഹബാദ് ഹൈക്കോടതി അഭിഭാഷകർ. ജസ്റ്റിസ് യശ്വന്ത് വർമ്മയെ ദില്ലി ഹൈക്കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി കൊളീജിയത്തിൻ്റെ ശുപാർശയിൽ പ്രതിഷേധിച്ച് ബാർ അസോസിയേഷൻ ഇന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു.
Also read: മഹാരാഷ്ട്രയിൽ സ്റ്റാമ്പ് ഡ്യൂട്ടി ഇനി ഓൺലൈനിൽ അടയ്ക്കാം; പുതിയ പരിഷ്‌കാരങ്ങളോടെ ബിൽ അംഗീകരിച്ചു
ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ ഇന്നലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. ദില്ലി ഹൈക്കോടതി ജഡ്ജിയായിരിക്കെ യശ്വന്ത് വർമ്മയുടെ ഇതുവരെയുള്ള വിധി ന്യായങ്ങൾ പരിശോധിക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു. അതേസമയം സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഇംപീച്ച്മെന്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുക.
Also read: പാർലമെന്റ്; സംവരണ വിഷയത്തിൽ ഡി കെ ശിവകുമാറിനെതിരായ പരാമർശത്തിൽ ഇന്നും പ്രതിഷേധം ഉയരും
Allahabad High Court lawyers protest against the transfer of accused Judge Yashwant Varma.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here