മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദിൽ സർവ്വേ നടത്താൻ അലഹബാദ് ഹൈക്കോടതി വിധി

കൃഷ്ണ ജന്മഭൂമി കേസിൽ അലഹബാദ് ഹൈക്കോടതിയുടെ വിധി. മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദിൽ സർവ്വേ നടത്താനാണ് കോടതി വിധിച്ചത്. സർവ്വേ നടത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് വിധി. വാരാണസിയിലെ ജ്ഞാൻവാപി ക്ഷേത്രത്തിൽ നടന്ന അതേ രീതിയിലാണ് മഥുരയിലും സർവേ നടക്കുക. ഷാഹി ഈദ്ഗാഹ് മസ്ജിദ് സർവേ ചെയ്യുന്നതിന്റെ ഭാ​ഗമായി അഭിഭാഷക കമ്മീഷണറെ കോടതി നിയമിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നംഗ അഭിഭാഷക കമ്മിഷനാകും പരിശോധന നടത്തുക. പരിശോധന രീതികളും അഭിഭാഷക സംഘത്തേയും അന്തിമമായി തീരുമാനിക്കാന്‍ ഡിസംബര്‍ 18ന് കോടതി വീണ്ടും വിഷയം പരിഗണിക്കും. ജസ്റ്റിസ് മായങ്ക് കുമാർ ജെയ്‌നിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസിലെ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

Also Read; അയ്യപ്പഭക്തനെ ആക്രമിക്കുന്ന തരത്തിൽ വീഡിയോ പ്രചാരണം; സംഭവം കേരളത്തിലല്ലെന്ന് പോലീസ് വിശദീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News