
സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരടുപൊട്ടിക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന വിവാദ പരാമര്‍ശവുമായി അലഹബാദ് ഹൈക്കോടതി. മാത്രമല്ല സ്ത്രീയെ വലിച്ചിഴയ്ക്കുന്നതും ഇത്തരത്തില്‍ കാണാന്‍ കഴിയില്ലെന്നാണ് ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്ര നടത്തിയിരിക്കുന്ന പരാമര്‍ശം. ഇതിനാല്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് നേരെ ബലാത്സംഗം, ബലാത്സംഗശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്താനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ബലാത്സംഗ ശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും വ്യത്യസ്തമാണെന്നാണ് കോടതി വിലയിരുത്തുന്നത്.
കീഴ്‌ക്കോടതി രണ്ട് യുവാക്കള്‍ക്ക് എതിരെ ചുമത്തിയ പോക്‌സോ കേസിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഇത്തരമൊരു പരാമര്‍ശം ഹൈക്കോടതി നടത്തിയത്.
2021ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പവന്‍, ആകാശ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ഇരുവരും കുട്ടിയെ വാഹനത്തില്‍ കയറി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here