
പകുതി വിലയ്ക്ക് സ്ക്കൂട്ടറും ഗൃഹോപകരണങ്ങളും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പെരുമ്പാവൂര്‍ കുറുപ്പംപടി കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിപ്പ് നടത്തിയതായി ആരോപണം. മൂവാറ്റുപുഴയില്‍ സമാന തട്ടിപ്പു നടത്തി അറസ്റ്റിലായ അനന്തുകൃഷ്ണനുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. അതേസമയം അനന്തുകൃഷ്ണനെതിരെ പരാതികളുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. റിമാന്‍ഡിലായ അനന്തുകൃഷ്ണനെ കസ്റ്റഡിയിലാവശ്യപ്പെട്ടുള്ള പൊലീസിന്‍റെ അപേക്ഷ മൂവാറ്റുപുഴ കോടതി നാളെ പരിഗണിക്കും.
കോണ്‍ഗ്രസ് നേതാക്കള്‍ ഭാരവാഹികളായ കുറുപ്പംപടിയിലെ കൂവപ്പടി സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയേണ്‍മെന്‍റല്‍ ഡവലപ്പ്മെന്‍റ് സൊസൈറ്റിയില്‍ രണ്ടുകോടിയില്‍പ്പരം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ആരോപണം.വിവിധ കമ്പനികളുടെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് സ്ക്കൂട്ടറും ഗൃഹോപകരണങ്ങളും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സൊസൈറ്റി ഭാരവാഹികള്‍ പണം പിരിച്ച് കബളിപ്പിച്ചുവെന്നാണ് ആക്ഷേപം.മൂവാറ്റുപുഴയില്‍ സമാന തട്ടിപ്പു നടത്തി അറസ്റ്റിലായ അനന്തുകൃഷ്ണനുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
പണം നല്‍കി കബളിപ്പിക്കപ്പെട്ടവര്‍ പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ്. അതേസമയം അനന്തു കൃഷ്ണന്‍ നടത്തിയ തട്ടിപ്പിന്‍റെ കൂടുതൽ കണക്കുകൾ പുറത്തുവന്നതോടെ മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ പ്രവർത്തിച്ചു വന്നിരുന്ന ഇയാളുടെ സ്ഥാപനത്തിൻറെ ജില്ലാ ഓഫീസും, പ്രാദേശിക ഓഫീസും അടച്ചിട്ടിരിക്കുകയാണ്. അനന്തുകൃഷ്ണന്‍ അറസ്റ്റിലായ വിവരമറിഞ്ഞ് പണം നഷ്ടമായവര്‍ കൂട്ടമായെത്തിയതോടെയാണ് ഇയാളുടെ കൂട്ടാളികള്‍ ഓഫീസ് അടച്ചിട്ട് മുങ്ങിയത്.
also read: എഞ്ചിനീയറിംഗ് കോളേജ് ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരുക്ക്
മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡവലപ്പ്മെന്റ് സൊസൈറ്റിയിലെ അംഗങ്ങളിൽ നിന്ന് 7.59 കോടി രൂപ തട്ടിച്ചതിനാണ് അനന്തു കൃഷ്‌ണൻ അറസ്‌റ്റിലായത്. സൊസൈറ്റി ഭാരവാഹികൾ നൽകിയ പരാതിയിലായിരുന്നു അറസ്‌റ്റ്. റിമാന്‍ഡിലായ അനന്തുകൃഷ്ണനെ കസ്റ്റഡിയിലാവശ്യപ്പെട്ടുള്ള പൊലീസിന്‍റെ അപേക്ഷ മൂവാറ്റുപുഴ കോടതി നാളെ പരിഗണിക്കും. അതേ സമയം അനന്തുകൃഷ്ണനെതിരെ കൂടുതല്‍ പേര്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here