കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സ പിഴവ് ആരോപണം; രോഗിക്ക് യഥാസമയം ആവശ്യമായ ചികിത്സ നൽകിയെന്ന് മെഡിക്കൽ വിശദീകരണക്കുറിപ്പ്

kozhikode

ചികിത്സ പിഴവിനെ തുടർന്ന് തുടർന്ന് രോഗി മരിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്. രോഗിക്ക് യഥാസമയം ആവശ്യമായ ചികിത്സ നൽകിയെന്നും വിലാസിനി സ്റ്റിറോയ്ഡ് തരം മരുന്നുകൾ കഴിച്ചിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. ചികിത്സ പിഴവ് ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രി വ്യക്തമാക്കി. രോഗിക്ക് കൃത്യമായ ചികിത്സയും ശസ്ത്രക്രിയയും നൽകിയത് അടക്കമുള്ള വ്യക്തമായ വിവരങ്ങൾ മെഡിക്കൽ കുറിപ്പിലുണ്ട്. ഗർഭപാത്രത്തിന് ശസ്ത്രക്രിയ നടത്തിയ
പേരാമ്പ്ര സ്വദേശിനി വിലാസിനി (57) ആണ് മരിച്ചത്.

മെഡിക്കൽ വിശദീകരണക്കുറിപ്പിന്‍റെ പൂർണരൂപം:

ഐഎംസിഎച്ച്ലെ ആശുപത്രിയിൽ ചികിത്സ തേടിയരുന്ന 57 വയസ്സുളള രോഗിയെ ആർത്തവ വിരാമത്തിന് ശേഷമുള്ള രക്തസ്രാവവും, ഗർഭാശയ ക്യാൻസറിന് മുന്നോടിയായുളള എൻഡോമെട്രിയൽ ഹൈപ്പർപ്ലേസിയ എന്ന രോഗാവസ്ഥയുമുളളതിനാൽ ഗർഭാശയവും, അണ്ഡാശയങ്ങളും നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് 04.03.2025ന് അഡ്‌മിറ്റ് ചെയ്‌തു. ഈ രോഗി രക്തസമ്മർദ്ദവും, റുമറ്റോയ്‌ഡ് ആർത്രൈറ്റിസ് എന്ന രോഗത്തിന് വേണ്ടി സ്റ്റീറോയ്‌ഡ് മെത്തോട്രെക്സൈറ്റ് എന്ന മരുന്നും കഴിച്ചുകൊണ്ടിരിരുന്ന വ്യക്തിയാണ്.

07.03.2025ന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ഗർഭാശയവും, അണ്‌ഡാശയങ്ങളും നീക്കം ചെയ്‌തു. ഓപ്പറേഷൻ്റെ സമയത്തു തന്നെ ഗർഭാശയവും, കുടലും തമ്മിൽ ഒട്ടിച്ചേർന്ന ഭാഗം വിടർത്തുമ്പോൾ, വൻകുടലിന്റെ ഭാഗത്ത് ഒരു ക്ഷതം കണ്ടെത്തുകയും, അപ്പോൽത്തന്നെ ജനറൽ സർജനെ വിളിച്ചുവരുത്തി ലാപ്രോസ്‌കോപ്പി വഴി ആ ക്ഷതം തുന്നിച്ചേർക്കുകയും ചെയ്തു.

എന്നാൽ ലീക്ക് സംശയിച്ചതിനാൽ 10.03.2025ന് ജനറൽ സർജൻമാർ അടിയന്തിരമായി വയർ തുറന്ന് ശസ്ത്രക്രിയ ചെയ്യുകയും, കുടലിൽ തുന്നൽ ഇട്ട ഭാഗത്ത് ലീക്ക് കാണുകയും, ഫീക്കൽ പെരിറ്റൊണൈറ്റിസ് എന്ന അവസ്ഥ കണ്ടെത്തുകയും ആ ഭാഗത്ത് വേണ്ട ചികിത്സ ചെയ്യുകയും, രോഗിയെ വെൻ്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ രോഗിയുടെ അവസ്ഥ ഗുരുതരമാകുകയും 12.03.2025ന് പുലർച്ചെ 5.25 മണി സമയത്ത് മരണമടയുകയും ചെയ്തു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News