
കൂടൽ പോലീസിന്റെ ക്രൂരതയിൽ കൂടുതൽ പരാതികൾ പുറത്ത്. പീഡന പരാതിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെയും പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തുന്നാണ് പരാതി. കസ്റ്റഡിയൽ എടുത്തശേഷം ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് വിദ്യാർത്ഥികളും മാതാപിതാക്കളും കൈരളി ന്യൂസിനോട് പറഞ്ഞു.
മക്കളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുകൊണ്ടുപോയി കോളറിന് കുത്തിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് മാതാപിതാക്കളുടെ ആരോപണം. കുട്ടികളോട് കുറ്റം ഏൽക്കാൻ ഭീഷണിപ്പെടുത്തിയതായും പറയുന്നു. അതേ സമയം കസ്റ്റഡി മർദ്ദനത്തിൽ ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കൂടൽ പൊലീസ് സ്റ്റേഷനിലേക്കാണ് മാർച്ച്. ഹൃദ്രോഗിയായ 20കാരനെ മർദ്ദിച്ച വിഷയത്തിൽ
കൂടൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു.
Also read: മഹാരാഷ്ട്രയിൽ ആൾമാറാട്ടം നടത്തി യുവതിയുടെ കൈയിൽ നിന്ന് 41.25 ലക്ഷം രൂപ തട്ടിയെടുത്തു
ഇന്നലെെയായിരുന്നു സംഭവം. തനിക്ക് യുവതിയെ അറിയില്ലെന്ന് പറഞ്ഞിട്ടും ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും ക്രൂരമായി മർദ്ദിച്ചതായി യുവാവ് പറയുന്നു. ഇതിന് ശേഷമണ് പൊലീസിൻ്റെ കൂടുതൽ ക്രൂരതകളുടെ ചിത്രം പുറത്ത് വരുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദ്ദിച്ചതിൽ നീതി വേണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

