യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ ഫണ്ട് തട്ടിപ്പാരോപണം; പരാതിക്കാരിയുടെ മൊഴിയെടുത്തു

rahul-mamkoottathil

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വീട് നിർമ്മിക്കാനായി ലക്ഷങ്ങൾ പിരിച്ചെടുത്ത യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ ഫണ്ട് തട്ടിപ്പാരോപണത്തിൽ പരാതിക്കാരിയുടെ മൊഴിയെടുത്തു. എറണാകുളം സെൻട്രൽ പോലീസാണ് പരാതിക്കാരിയായ അഡ്വ. ടി ആർ ലക്ഷ്മിയുടെ മൊഴിയെടുത്തത്. മൊഴി പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീട് നിര്‍മ്മിക്കാനെന്ന പേരില്‍ പരിച്ച പണം തട്ടിയെടുത്തുവെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ, വൈസ് പ്രസിഡന്‍റ് അബിൻ വർക്കി ഉൾപ്പെടെ എട്ടുപേർക്കെതിരെയാണ് പരാതി.

ALSO READ; കേരള ബി ജെ പിയില്‍ ചേരിപ്പോര് ശക്തം; ഇടപെടലുമായി ദേശീയ നേതൃത്വം

അതേസമയം, ഫണ്ട് തിരിമറി വിവാദത്തില്‍ വ്യക്തമായ കണക്ക് അവതരിപ്പിക്കാന്‍ ആകാതെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. ദുരിതബാധിതര്‍ക്ക് വീട് വെച്ച് നല്‍കാന്‍ സര്‍ക്കാര്‍ ഭൂമി നല്‍കിയില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ വിചിത്ര വാദത്തിന്, വ്യക്തമായ മറുപടി നല്‍കാനും വാര്‍ത്താ സമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സാധിച്ചില്ല. 40 മണ്ഡലങ്ങളിലും  സംസ്ഥാനത്തിന് പുറത്തും നിന്ന് സമാഹരിച്ചിട്ടും 88 ലക്ഷം മാത്രമേ കിട്ടിയിട്ടുള്ളൂ എന്നതും ദൂരുഹതയുയർത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News