വീഴ്ച തുടർന്ന് എൻടിഎ; യുജിസി നെറ്റ് ചോദ്യപേപ്പറിൽ പിഴവുകളെന്ന് ആരോപണം

യുജിസി നെറ്റ് പരീക്ഷയിൽ‌‌‌ വീഴ്ച തുടർന്ന് എൻടിഎ. യുജിസി നെറ്റ് ചോദ്യപേപ്പറിൽ വീണ്ടും പിഴവുകളെന്നാണ് ഉയർന്നുവരുന്ന ആരോപണം. സോഷ്യോളജി പരീക്ഷയിലെ ചോദ്യപേപ്പറിൽ പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞരുടെ പേരുകൾ തെറ്റായിരുന്നു എന്നാണ് വിദ്യാർഥികൾ പറയുന്നത്. ഗുരുതരമായ അക്ഷരത്തെറ്റുകളും വ്യാകരണ പിഴവുകളും പേപ്പറിൽ ഉണ്ടായിരുന്നതായും വിദ്യാർഥികൾ പറഞ്ഞു.

സിലബസുമായി ബന്ധമില്ലാത്ത ചോദ്യങ്ങളും ചോദ്യപേപ്പറിൽ ഉണ്ടായിരുന്നതായും ഇംഗ്ലീഷ് പരീക്ഷയിലാകട്ടെ 67 ചോദ്യങ്ങൾ മുൻ ചോദ്യപേപ്പറുകളിൽ നിന്ന് തന്നെ ആയിരുന്നു എന്നും വിദ്യാർഥികൾ ചൂണ്ടിക്കാണിച്ചു.

ഹിന്ദി പരിഭാഷ വളരെ മോശമായിരുന്നെന്നും എഐ ആയിരിക്കാം ചോദ്യപേപ്പർ തയ്യാറാക്കിയതെന്നും വിദ്യാർഥികൾ പറയുന്നു. ചോദ്യങ്ങൾ മനസിലാക്കാൻ പാടുപെട്ടതായും ഇത് സമയം നഷ്ടപ്പെടാൻ കാരണമായെന്നും വിദ്യാർഥികൾ ചൂണ്ടിക്കാണിച്ചു.

Also Read: കൊല്ലത്ത് ആദിവാസി കുഞ്ഞുങ്ങളോട് അവഗണന; ഗർഭകാലത്ത് ആവശ്യമായ സഹായം നൽകാതെ എസ് സി എസ്ടി വകുപ്പ്

അതേസമയം, പരാതി ലഭിച്ചിട്ടില്ലെന്നാണ് എൻടിഎ പറയുന്നത്. വിദ്യാർഥികൾ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കുമെന്നും പിഴവുകൾ ഉണ്ടെങ്കിൽ ആൻസർ കീ പ്രസിദ്ധീകരിക്കുന്ന നടപടിക്രമങ്ങളിലൂടെ പരിഹരിക്കുമെന്നും എൻടിഎ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News