മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരുന്ന ആരോപണങ്ങള്‍ ഒന്നൊന്നായി പൊളിയുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സിഎംആര്‍എല്‍ കേസ്. ലാവ് ലിന്‍ കേസ് മുതല്‍ ആരംഭിച്ചതാണ് പിണറായി വിജയന്‍ എന്ന വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള കോണ്‍ഗ്രസിന്റെയും ഒരു വിഭാഗം മാധ്യമങ്ങലുടെയും നീക്കങ്ങള്‍. തന്റെ കൈകള്‍ ശുദ്ധമാണെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അന്വര്‍ത്ഥമാക്കുന്നതാണ് ഉയര്‍ന്ന ഒരോ ആരോപണങ്ങളുടെയും ഭാവി.
ALSO READ: ഓപ്പറേഷന്‍ ഡി-ഹണ്ട്: 118 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
ഈ പ്രതികരണത്തിന് പിന്നിലെ വേട്ടയാടലിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്…..
ലാവ് ലിന്‍ കേസ്, സ്വര്‍ണക്കടത്ത് കേസ്, സിഎംആര്‍എല്‍ കേസ്…. മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ്സും ഒരു വിഭാഗം മാധ്യമങ്ങളും ഉയര്‍ത്തിയ ആരോപണങ്ങളില്‍ പ്രധാനപ്പെട്ടവ. ലാവ് ലിന്‍ കേസിലൂടെയുള്ള വേട്ടയാടല്‍ നീണ്ടത് കാല്‍നൂറ്റാണ്ടാണ്. പരമോന്നത നീതി പീഠം ആരോപണങ്ങളെയെല്ലാം തള്ളിയിട്ടും ആ വേട്ടയാടല്‍ തുടരുന്നു.
ALSO READ: ലഹരി വിരുദ്ധ ക്യാമ്പയിന് സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളെ ഉപയോഗിക്കാനാകണം: മുഖ്യമന്ത്രി
സ്വര്‍ണക്കടത്ത് കേസിലൂടെ അവര്‍ ലക്ഷ്യമിട്ടതും മുഖ്യമന്ത്രിയെ. പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ ഉടനടി മുഖ്യമന്ത്രി നടപടിയെടുത്തു. എന്നാല്‍ അത് മുഖ്യമന്ത്രിയിലേക്ക് എത്തിക്കുക എന്നതായിരുന്നു ആവരുടെ ദൗത്യം. അതിന്റെ ഭാഗമായിട്ടാണ് ബിരിയാണി ചെമ്പ് കഥയടക്കം പ്രചരിപ്പിച്ചത്. തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പില്‍ സ്വര്‍ണക്കടത്ത് കേസ് പ്രധാന പ്രചരണ ആയുധമാക്കി കോണ്‍ഗ്രസ്. പക്ഷെ ജനം സത്യം തിരിച്ചറിഞ്ഞ് പ്രതികരിച്ചതാണ് നാം തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടത്. മുഖ്യമന്ത്രിയുടെ വീട് എന്ന് പറഞ്ഞ് പ്രചരിപ്പിച്ച ആഢംബര ബംഗ്ലാവ്, മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേരില്‍ സിംഗപ്പൂരില്‍ കമല ഇന്റര്‍നാഷണല്‍ എന്നിവയ്ക്ക് ശേഷം മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യമിട്ടുയര്‍ത്തിയത് സിഎംആര്‍എല്‍ കേസാണ്. മുഖ്യമന്ത്രിയുടെ മകള്‍ വീണയെ കൂടി ലക്ഷ്യമിട്ട ആരോപണവും വ്യാജ പ്രചാരണവും…. വസ്തുതകളെ കാണാമറയത്ത് നിര്‍ത്തി വ്യക്തിപരമായ ആക്രമണം ഇത് മാത്രമായിരുന്നു സിഎംആര്‍എല്‍ – എക്‌സാലോജിക് കേസിന് പിന്നിലും. എന്നാല്‍ തന്റെ കൈകള്‍ ശുദ്ധമാണെന്ന മുഖ്യമന്ത്രിയുടെ ആ പ്രസ്താവന ശരിവയ്ക്കുന്ന കോടതി വിധി ജനങ്ങളെ എന്താണ് വസ്തുത എന്നത് തുറന്ന് കാട്ടുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

