
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ജനക്ഷേമ പ്രഖ്യാപനങ്ങളില്ലെന്ന ആക്ഷേപം ഉയരുന്നു. കഴിഞ്ഞ 10 വർഷക്കാലം എൽഡിഎഫ് സർക്കാർ നടപ്പിലാക്കിവന്ന നാല് ക്ഷേമപ്രവർത്തനങ്ങളിലും ബജറ്റിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. പകരം വൻകിട പദ്ധതികൾക്കാണ് യുഡിഎഫ് സർക്കാർ ഊന്നൽ നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ വോട്ടുനേടാൻ യുഡിഎഫ് കൊട്ടിഘോഷിച്ച ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബജറ്റിൽ യാതൊരുവിധത്തിലും പ്രതിപാദിച്ചിട്ടില്ല. ആശാ വർക്കർമാരുടെ ഓണറേറിയത്തിൽ വർദ്ധനവും ഉണ്ടായിട്ടില്ല. സർക്കാർ ജീവനക്കാരുടെ ക്ഷാമബദ്ധയിൽ ബജറ്റിൽ തീരുമാനമുണ്ടായിട്ടില്ല. ഇന്ദിര ഗ്യാരൻ്റി വെറും പ്രഖ്യാപനമായി മാറുന്ന അവസ്ഥയാണ് ഇന്നത്തെ ബജറ്റ് പ്രസംഗത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.
also read:ഡിഎച്ച്എസ് ഓഫീസിൽ നാടകീയ രംഗങ്ങൾ; ചുമതലയേൽക്കാനെത്തിയ ഡോ. കെ ജെ റീനയെ അനുവദിക്കാതെ ഡോ. വി മീനാക്ഷി
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറിയിൽ മാത്രമായി ഒതുക്കിയിരിക്കുകയാണ്. കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയിട്ടില്ല. ഉമ്മൻചാണ്ടി കുടുംബ ഇൻഷ്വറൻസ് പദ്ധതിക്ക് കുറഞ്ഞ തുകയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. ഇന്ദിരാ ഗ്യാരണ്ടിയിലെ മറ്റ് 3 പ്രഖ്യാപനങ്ങളും ബജറ്റിൽ ഇടം നേടിയില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

