കൂറ് രാജ്യത്തോട്, രാഷ്ട്രീയ പാർട്ടികളോടല്ല; ദില്ലിയിൽ നടന്ന ഭരണകൂട ഭീകരതക്കെതിരെ ജോസഫ് അന്നംകുട്ടി ജോസ്

joseph annamkutty

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ദില്ലിയിൽ സമരം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ പൊലീസിനെ മുന്നിൽ നിർത്തി ഭരണകൂടം നടത്തിയ ആക്രമണത്തെ വിമർശിച്ച് നടനും എഴുത്തുകാരനുമായ ജോസഫ് അന്നംകുട്ടി ജോസ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിന് മുന്നിൽ കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തെ ദില്ലി പോലീസ് അതിക്രൂരമായാണ് ക്രമിച്ച് അടിച്ചത്താൻ ശ്രമിച്ചത്.

സർക്കാരിന്റെ നടപടിയെ വിമർശിച്ചു കൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിൽ മോട്ടിവേഷണൽ സ്പീക്കർ കൂടിയായ ജോസഫ് അന്നംകുട്ടി ജോസ് “നിങ്ങളുടെ കൂറ് രാജ്യത്തോടാണംല്ലാതെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടാകരുതെന്ന്കുറിച്ചു. ജനങ്ങൾ രാഷ്ട്രീയ പാർട്ടികളെ ആരാധിക്കുന്നത് അവസാനിപ്പിക്കണമെന്നും തെറ്റായ തീരുമാനങ്ങളെ ചോദ്യം ചെയ്യുക തന്നെ ചെയ്യണമെന്നും അദ്ദേഹം കുറിച്ചു.

Allegiance is to the country, not to political parties; Joseph Annamkutty Jose speaks out against the state-sponsored terror in Delhi
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News