താമരപ്പൂ നീ ദൂരെ കണ്ട് മോഹിച്ചു, അപ്പോൾ താഴെ ഞാൻ നീന്തി ചെന്നാ പൂവ് പൊട്ടിച്ചു, പിന്നെ തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ട് വന്നപ്പോൾ പെണ്ണെ നിന്‍ കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്

പ്രണയത്തെ ഇതിലും മനോഹരമായി പകർത്തിയ മറ്റൊരു പാട്ട് ഉണ്ടോ എന്ന് പോലും സംശയമാണ്. അത്രത്തോളം രണ്ടുപേർക്കിടയിലെ സ്നേഹത്തെ വരച്ചിടുന്നതാണ് റോസി എന്ന സിനിമയിലെ അല്ലിയാമ്പൽ കടവിൽ എന്ന് തുടങ്ങുന്ന ഗാനം. വി ജോബിന്റെ സംഗീതത്തിൽ പി ഭാസ്കറിന്റെ രചനയിൽ പുറത്തിറങ്ങിയ ഈ ഗാനത്തിലെ രംഗങ്ങളും മലയാളികളുടെ മനസിൽ പോയ കാല ഓർമകളുടെ ഒരു ഗന്ധം കൊണ്ടുവരും.

ALSO READ: ‘എനിക്ക് പുലിയാണെങ്കിലും പുല്ലാണ്’; ഓഫീസിനകത്ത് പുലിയെ കണ്ട പന്ത്രണ്ട് വയസുകാരൻ ചെയ്തത് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

മമ്മൂട്ടിയുടെ ലൗഡ് സ്പീക്കർ എന്ന സിനിമയിലും ഈ ഗാനം റീക്രിയേറ്റ് ചെയ്തിരുന്നു. പുതിയകാല തലമുറയ്ക്ക് ഈ ഗാനം പരിചിതമാകുന്നത് ഈ ചിത്രത്തിലൂടെയാണ്.

പാട്ടിന്റെ വരികൾ

അല്ലിയാമ്പൽ കടവിൽ

അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം – അന്നു
നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം – അന്നു
നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം…

താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു
അപ്പോള്‍ താഴെ ഞാന്‍ നീന്തി ചെന്നു പൂവ് പൊട്ടിച്ചു
പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടുവന്നപ്പോള്‍
പെണ്ണെ നിന്‍കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്…
പെണ്ണെ നിന്‍കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്…

അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം
അന്നു നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം…

കാടു പൂത്തല്ലോ ഞാവല്‍ കാ പഴുത്തല്ലോ
ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാന്‍…
കാടു പൂത്തല്ലോ ഞാവല്‍ കാ പഴുത്തല്ലോ
ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാന്‍…
അന്ന് മൂളിപ്പാട്ട് പാടിത്തന്ന മുളം തത്തമ്മേ
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ…
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ…

അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം
അന്നു നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here