പുഷ്പ 2-ന് മുൻപ് ബിഗ് സർപ്രൈസ്; അല്ലു അർജുന്റെ ആ രണ്ട് ഹിറ്റുകൾ വീണ്ടും വരുന്നു

allu-arjun-birthday-special-happy-and-race-gurram-re-release-malayalam

മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള തെലുങ്ക് താരം അല്ലു അർജുൻ്റെ കരിയറിലെ ശ്രദ്ധേയമായ രണ്ട് ചിത്രങ്ങൾ വീണ്ടും തിയേറ്ററുകളിലെത്തുന്നു. താരത്തിൻ്റെ ജന്മദിനമായ ഏപ്രിൽ 8-നാണ് ‘റേസ് ഗുരം’ (ലക്കി ദി റേസർ), ‘ഹാപ്പി’ എന്നീ സിനിമകളുടെ റീ-റിലീസ് നിശ്ചയിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഈ ചിത്രങ്ങൾ കേരളത്തിലെ ബോക്സ് ഓഫീസിലും വലിയ ചലനങ്ങൾ സൃഷിട്ടിച്ചിരുന്നു

സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത ‘റേസ് ഗുരം’ എന്ന ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പാണ് വീണ്ടും പ്രദർശനത്തിനെത്തുന്നത്. അതേസമയം, അല്ലു അർജുൻ്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ‘ഹാപ്പി’യുടെ മലയാളം പതിപ്പും റീ-റിലീസിന് ഒരുങ്ങുന്നുണ്ട്. 20 വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ 150 ദിവസത്തിലധികം പ്രദർശിപ്പിച്ച ഈ ചിത്രം എ. കരുണാകരനാണ് സംവിധാനം ചെയ്തത്. 4K ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യയോടെ പുതുക്കിയ പതിപ്പാണ് ഇത്തവണ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ALSO READ : ‘പെണ്ണും പൊറാട്ടും’ ഇതുവരെ കണ്ടില്ലേ? ഇതാ കാണാൻ അവസരം, ഒ ടി ടിയിൽ ഇന്ന് മുതൽ

ഗീത ആർട്സിൻ്റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ‘ഹാപ്പി’യിൽ ജെനീലിയ ഡിസൂസ, മനോജ് ബാജ്‌പേയി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. യുവൻ ശങ്കർ രാജ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും സംഗീത പ്രേമികൾക്കിടയിൽ പ്രിയപ്പെട്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News