
15-ാമത് വിവാഹ വാർഷികത്തിന് മെഴ്സിഡസ് ബെൻസ് ഭാര്യ സ്നേഹാ റെഡ്ഡിക്ക് സമ്മാനിച്ച് നടൻ അല്ലു അർജുൻ. 1.81 കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെൻസ് AMG CLE 53 മോഡലാണ് ഭാര്യയ്ക്ക് സ്നേഹ സമ്മാനമായി നടൻ നൽകിയത്. സർപ്രൈസായി കാർ നൽകുന്ന വീഡിയോ പുറത്തുവന്നതോടെ ആരധകർ ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന്റെ മാനേജ്‌മെന്റ് ടീം പങ്കുവെച്ച വീഡിയോയിൽ, അല്ലു അർജുനും പിതാവ് അല്ലു അരവിന്ദും ചേർന്ന് വാഹനത്തിന്റെ താക്കോൽ സ്നേഹയ്ക്ക് കൈമാറുന്നത് കാണാം.
Celebrating 15 years of love and togetherness. 🖤
— Team Allu Arjun (@TeamAAOfficial) March 7, 2026
A special anniversary surprise from Icon star @alluarjun for #AlluSnehaReddy garu 🤩
A wholesome moment. ✨ pic.twitter.com/nNxU7QefDd
വിവാഹ വാർഷികത്തിന് പിന്നാലെ സ്നേഹ റെഡ്ഡി ഹൃദയ സ്പർശിയായ കുറിപ്പും പങ്കുവെച്ചു. കഴിഞ്ഞ 15 വർഷത്തിനിടയിൽ സ്നേഹവും സന്തോഷങ്ങളും നിറഞ്ഞ മനോഹരമായ ഒരു ജീവിതം ഞങ്ങൾ കെട്ടിപ്പടുത്തുവെന്ന് അവർ തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. അല്ലു അർജുൻ്റെ സഹോദരൻ അല്ലു സിരീഷിൻ്റെ വിവാഹത്തിനിടെയുള്ള ഇരുവരുടെയും ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചത്.
അല്ലു അർജുനും സ്നേഹയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നിരുന്നു. തൻ്റെ കുടുംബത്തോടൊപ്പമുള്ള ചിത്രവും പങ്കുവെച്ചു. 2011 മാർച്ച് 6-ന് ഹൈദരാബാദിൽ വെച്ചായിരുന്നു അല്ലു അർജുന്റെയും സ്നേഹയുടെയും വിവാഹം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

