രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമെന്ന് പേടിക്കേണ്ട; മധുരത്തിന് ഇതാ ഒരു ബദല്‍ ഓപ്ഷന്‍

ദൈനംദിന പഞ്ചസാരയുടെ ഉപയോഗം കുറക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. രക്തത്തിലെ പഞ്ചസാരയുടെയോ ഇന്‍സുലിന്റെയോ അളവ് വര്‍ദ്ധിച്ചവര്‍ക്ക് ഗുണം ചെയ്യുന്ന ഒരു പഞ്ചസാര ബദല്‍ നിര്‍ദേശിക്കുകയാണ് കാര്‍ഡിയോളജിസ്റ്റും ഫങ്ഷണല്‍ മെഡിസിന്‍ വിദഗ്ദ്ധനുമായ ഡോ അലോക് ചോപ്ര. ഏപ്രില്‍ 11ന് ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് ഡോ അലോക് ചോപ്ര പഞ്ചസാരയുടെ അപൂര്‍വ ബദലിനെ കുറിച്ച് വ്യക്തമാക്കുന്നത്.

Also read- ചിരകിയ തേങ്ങ ബാക്കി വന്നോ? ദിവസങ്ങളോളം കേടാകാതെ ഇരിക്കാനുള്ളു നുറുങ്ങു വിദ്യകൾ

ഡോ ചോപ്രയുടെ നിര്‍ദേശ പ്രകാരം പഞ്ചസാരക്ക് പകരമായി ഉപയോഗിക്കാവുന്ന ഒരു കുറഞ്ഞ കലോറി മധുരമാണ് അല്ലുല്ലോസ് .പഞ്ചസാരക്ക് മികച്ച ബദലെന്ന് തന്നെ പറയാം. പ്രമേഹമോ ഇന്‍സുലിന്‍ കുത്തിവെപ്പോ എടുക്കുന്നവര്‍ക്ക് നല്ല ഓപ്ഷനാണ് അല്ലുല്ലോസ്.രക്തത്തിലെ പഞ്ചസാരയുടെയോ ഇൻസുലിന്റെയോ അളവ് വർദ്ധിപ്പിക്കാതെയാണ് അല്ലുല്ലോസ് പ്രവര്‍ത്തിക്കുന്നത്. പഞ്ചസാരയുടെ സമാന രുചി നല്‍കുന്നു എന്നതാണ് പ്രത്യേകത.അല്ലുല്ലോസ് ഭക്ഷണ പാനീയത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ 70ശതമാനം രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും തുടര്‍ന്ന് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.

യുഎസ് ഉള്‍പ്പെടെ പല രാജ്യങ്ങളിലും അല്ലുലോസിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.എന്നാല്‍ ദീര്‍ഘകാല ഉപയോഗത്തില്‍ ആശങ്കകളും നിലനില്‍ക്കുന്നുണ്ടെന്ന് ആരോപിച്ച് കാനഡയില്‍ അല്ലുല്ലോസ് നിരോധിച്ചിരിക്കുകയാണ്.എന്നിരുന്നാലും അല്ലുല്ലോസിന് കഴിക്കുന്നത് മൂലം കൃത്യമായ ഒരു ദോഷം തെളിയിക്കപ്പെട്ടിട്ടില്ല.പൂര്‍ണ ബോധത്തോടെയും മിതത്വത്തോടെയും ഉപയോഗിക്കണമെന്നും ഡോ അലോക് ചോപ്രയുടെ ഇന്‍സ്റ്റ കുറിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News