അരനൂറ്റാണ്ടിനുശേഷം വീണ്ടും ഒന്നിച്ചു, ലിയോ XIII ബോയ്സ് ഹൈ സ്കൂളിൽ പൂർവ്വവിദ്യാർഥി സം​ഗമം

reunion

കാലം അമ്പത് വർഷം പിന്നിട്ടെങ്കിലും സ്കൂൾ മുറ്റത്തെ സൗഹൃദങ്ങൾക്കും കുട്ടിക്കളികൾക്കും മങ്ങലേറ്റില്ല. Leo XIII Boys High School ൽ 1976-ൽ പഠിച്ചിറങ്ങിയ പൂർവ വിദ്യാർത്ഥികൾ അരനൂറ്റാണ്ടിന് ശേഷം വീണ്ടും ഒന്നിച്ചുകൂടിയത് പഴയ ഓർമ്മകൾക്ക് വീണ്ടും ജീവൻ പകർന്ന നിമിഷങ്ങളായി മാറി.

അന്നത്തെ ബാച്ചിൽ പഠിച്ചിറങ്ങിയവരിൽ മുപ്പത്തിരണ്ടോളം പേരാണ് റീയൂണിയനിൽ പങ്കുചേർന്നത്. ഒരിക്കൽ ഒരേ ബെഞ്ച് പങ്കിട്ട സുഹൃത്തുക്കൾ വർഷങ്ങൾക്കിപ്പുറം വീണ്ടും കണ്ടുമുട്ടിയപ്പോൾ കളിയും ചിരിയും ഓർമ്മപ്പുതുക്കലുകളും കൊണ്ട് സ്കൂൾ അന്തരീക്ഷം സജീവമായി. ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉയർന്ന നിലയിലെത്തിയവരായിരുന്നെങ്കിലും, ഒത്തുകൂടിയ നിമിഷങ്ങളിൽ എല്ലാവരും വീണ്ടും പഴയ സ്കൂൾ കുട്ടികളായി മാറുകയായിരുന്നു.

also read: ടാലൻ്റഡ് ബാങ്കേഴ്സിന്റെ ഈ വർഷത്തെ പരിപാടികൾക്ക് തുടക്കം

“അമ്പത് വർഷങ്ങൾക്കിപ്പുറവും ഈ സൗഹൃദം ഇത്രയേറെ ശക്തിയായി തുടരുന്നത് വലിയ സന്തോഷമാണ്” എന്നായിരുന്നു പലരുടെയും പ്രതികരണം. ചടങ്ങിനോടനുബന്ധിച്ച് സ്കൂളിനായി ഒരു പ്രത്യേക സംഭാവനയും പൂർവ വിദ്യാർത്ഥികൾ കൈമാറി. പഴയ ഓർമ്മകളെയും സൗഹൃദങ്ങളെയും വീണ്ടും ചേർത്തുനിർത്തിയ റീയൂണിയൻ പങ്കെടുത്തവർക്കെല്ലാം മറക്കാനാവാത്ത അനുഭവമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News