ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

aluva-atHul-murder-jim-santhosh-case-accused-killed-thiruvananthapuram

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടി കൊന്നു. ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതിയായ ‘അലുവ അതുൽ’ എന്ന് വിളിക്കപ്പെടുന്ന അതുലിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയ ശേഷം മടങ്ങുന്ന വഴിക്കായിരുന്നു അതിക്രൂരമായ കൊലപാതകം നടന്നത്.

മാർച്ച് 27-ന് കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ജിം സന്തോഷ് വധക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അതുൽ. ദേശീയപാത നിർമ്മാണം നടക്കുന്ന ഭാഗത്തെ കുഴിയിലേക്ക് അതുൽ സഞ്ചരിച്ച കാർ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് ആക്രമണം നടന്നത്. ഇന്നോവ കാറിലെത്തിയ അക്രമിസംഘം വടിവാൾ ഉപയോഗിച്ച് അതുലിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ALSO READ : കഴക്കൂട്ടത്ത് വീടിന് തീപിടിച്ചു; ഉറങ്ങിക്കിടന്ന വയോധിക തലനാരിടയ്ക്ക് രക്ഷപ്പെട്ടു

കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ വർഷം നവംബറിൽ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസിൽ റിമാൻഡിലായിരുന്ന ജിം സന്തോഷ്, ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തിന് പ്രതികാരമായാണ് ഇപ്പോൾ അതുലിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News