
ആലുവയിലെ നാല് വയസ്സുകാരിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ കഴിഞ്ഞ ഒന്നര വർഷമായി പീഡിപ്പിച്ചിരുന്നതായി പ്രതിയായ അച്ഛൻ്റെ സഹോദരൻ മൊഴി നൽകി. വിശദമായ ചോദ്യം ചെയ്യിലിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവിൽ പ്രതി പൊലീസിൻ്റെ കസ്റ്റഡിയിലാണ്. ഇന്നലെയാണ് കുട്ടിയുടെ അച്ഛൻ്റെ സഹോദരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയെ ഏറ്റവും ഒടുവിൽ ബലാത്സംഗം ചെയ്തത് തിങ്കളാഴ്ച രാവിലെയാണെന്ന് ബന്ധു മൊഴി നൽകി. അന്നേദിവസം രാത്രിയാണ് കുട്ടിയെ അമ്മ പാലത്തിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് എറിഞ്ഞു കൊന്നത്.
ALSO READ: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം, ഫലമറിയാം ഈ വെബ്സൈറ്റുകള്‍ വഴി
പ്രതി ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്ന് പൊലീസിന് സംശയമുണ്ട്. പ്രതിയുടെ മൊബൈലിൽ ഫോണിൽ നിന്ന് ചില വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യിലിന്‍റെ ആദ്യ ഘട്ടത്തിൽ പ്രതി കുറ്റം സമ്മതിച്ചില്ല. തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോൾ ‘അബദ്ധം പറ്റി’ എന്ന് പ്രതി സമ്മതിക്കുകയായിരുന്നു. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് വീട്ടിൽ നിരന്തരം ചൂഷണം ചെയ്തതായി പ്രതി സമ്മതിച്ചു.
ഇന്നലെ കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായതായതായ വിവരം പുറത്ത് വന്നത്. പിന്നാലെയാണ് കുട്ടിയുടെ അച്ഛൻ്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചെങ്ങാമനാട് പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here