ആലുവ കേസ്; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയില്‍, 35 ദിവസംകൊണ്ട് കുറ്റപത്രം, 100 ദിവസം പിന്നിട്ടപ്പോള്‍ വിധി പ്രസ്താവന; ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്

അഞ്ചു വയസ്സുകാരിയെ അരുംകൊല ചെയ്ത കുറ്റവാളിക്ക് കോടതി തൂക്കുകയര്‍ വിധിക്കുമ്പോള്‍ അത് അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും ലഭിച്ച അംഗീകാരം കൂടിയാണ്. പൊലീസ് നടത്തിയ മികവാര്‍ന്ന അന്വേഷണമാണ് പ്രതിയെ അതിവേഗം വലയിലാക്കുന്നതിനും പരമാവധി ശിക്ഷ ലഭിക്കുന്നതിനും ഇടയാക്കിയത്.

Also Read : ആലുവ കൊലപാതകക്കേസ്; തങ്ങളുടെ മകൾക്ക് നീതി ലഭിച്ചു; സർക്കാരിന് നന്ദി; കുട്ടിയുടെ മാതാപിതാക്കൾ

ഒരുപാട് സവിശേഷതകളുണ്ട് ഈ കേസ്സിന്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി കേരളത്തിലെത്തിയ അതിഥി തൊഴിലാളി കുടുംബത്തിന് നേരിട്ട ദുരന്തം സ്വന്തം നഷ്ടമായി മലയാളി ഏറ്റെടുത്തു. നമ്മുടെ അന്വേഷണ സംഘം കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. മണിക്കുറുകള്‍ക്കകം പ്രതിയെ വലിയിലാക്കി.

തെളിവെടുപ്പും ചോദ്യം ചെയ്യലും ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കി. 35 ദിവസംകൊണ്ട് കുറ്റപത്രം തയ്യറാക്കി കോടതിയില്‍ സമര്‍പ്പിച്ച് വിചാരണയും പൂര്‍ത്തിയാക്കി 100 ദിവസം പിന്നട്ടപ്പോള്‍ വിധിയും പ്രസ്താവിച്ച അപൂര്‍വ്വ കേസ് കൂടിയാണിത്. സ്‌പെഷ്യല്‍ പ്രോസികൂട്ടറെ നിയമിച്ച് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കി.

പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിനും അത് കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന്നും കഴിഞ്ഞു എന്നതും അഭിമാനകരമാണ്. ഒറ്റ സാക്ഷി പോലും കുറുമാറുകയോ കോടതിയില്‍ മാറ്റിപ്പറയുകയോ ചെയ്തില്ല. കുട്ടിയുമായി പ്രതി നടന്നു പോകുന്നത് കണ്ട ആലുവ മാര്‍ക്കറ്റിലെ സി ഐ ടി യു തൊഴിലാളി താജുദ്ദീന്‍ മുതല്‍ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ വരെ കുട്ടിക്ക് നീതി ലഭ്യമാക്കാനായി ഒരേ മനസ്സോടെ നിലകൊണ്ടു.

Also Read : ശിശുദിനത്തിലെ കോടതി വിധി കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീത്; മുഖ്യമന്ത്രി

കേരളത്തിന്റെ പൊതുമനസ്സാക്ഷിയും ഇക്കാര്യത്തില്‍ സര്‍ക്കാരിനും അന്വേഷണ സംഘത്തിന്നും ഒപ്പം നിന്നു. ദാരുണമായ ഒരു സംഭവത്തെ സര്‍ക്കാരിനും പൊലീസിനും എതിരാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനിറങ്ങിയവര്‍ക്കും പ്രബുദ്ധ കേരളം ചെവികൊടുത്തില്ല. ഒടുവില്‍ പൊതുസമൂഹം ആഗ്രഹിച്ചതുപോലെ പ്രതിയെ തേടി തൂക്കുകയര്‍ എത്തുമ്പോള്‍ സര്‍ക്കാരിനും അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും അഭിമാനിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News