
മൂന്നുവയസുകാരിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കൊല ചെയ്യാനുള്ള അമ്മ സന്ധ്യയുടെ പ്രേരണ മനസ്സിലായിട്ടില്ലെന്ന് ആലുവ റൂറൽ എസ് പി എം ഹേമലത. ഇനിയും ചോദ്യം ചെയ്യാനുണ്ട്. കൂടുതൽ പ്രതികളുണ്ടോ എന്ന് പരിശോധിക്കണം. സന്ധ്യ സഹകരിക്കുന്നുണ്ട്. കുറ്റം സമ്മതിക്കുന്നുണ്ട്. എന്നാൽ വ്യക്തതയില്ലെന്നും ചെങ്ങമനാട് സ്റ്റേഷനിൽ എത്തിയ റൂറൽ എസ് പി പ്രതികരിച്ചു.
കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങും. ബന്ധുക്കളുടെ മൊഴിയെടുക്കും. മുൻപും കൊലപാതക ശ്രമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കിയ ശേഷം ഡോക്ടർ ആവശ്യപ്പെടുകയാണെങ്കിൽ സന്ധ്യയുടെ മാനസിക നിലയെപ്പറ്റി വിദഗ്ധരുടെ അഭിപ്രായം തേടും എന്നും എസ് പി പറഞ്ഞു.
ALSO READ: കൊല്ലത്ത് 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു
തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് കുഞ്ഞിനെ കാണാതായത്. കല്യാണിയെ അങ്കണവാടിയില്‍ നിന്ന് വിളിച്ചതിന് ശേഷം ഓട്ടോയില്‍ തിരുവാങ്കുളത്തേക്ക് പോയി എന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്. പിന്നീട് അവിടെനിന്ന് ആലുവയിലെ അമ്മവീട്ടിലേക്ക് പോകുകയായിരുന്നുവെന്നും ആലുവയില്‍ എത്തിയപ്പോള്‍ കുട്ടിയെ കാണാതാകുകയായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്. പിന്നീടാണ് കുട്ടിയെ പുഴയിലെറിഞ്ഞതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് സ്കൂബ ടീം അടക്കം നടത്തിയ തെരച്ചിലില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം ഒരു മാസം മുമ്പ് സന്ധ്യയെ ആശുപത്രിയിൽ കൊണ്ടു പോയിരുന്നുവെന്നും സന്ധ്യക്ക് മാനസിക വളർച്ച കുറവാണെന്ന് ഡോക്ടർ പറഞ്ഞിരുന്നുവെന്നും അമ്മ അല്ലി പ്രതികരിച്ചു. വീട്ടിൽ ഇരുവരും തമ്മിൽ വഴക്കുകൾ ഉണ്ടായിരുന്നു. കുട്ടികൾ സന്ധ്യക്കൊപ്പം വരാറില്ലായിരുന്നു. ഇന്നലെ രാത്രി ഏഴുമണിക്ക് സന്ധ്യ ഒറ്റയ്ക്കാണ് വന്നത്. കുട്ടി എവിടെ എന്ന് ചോദ്യത്തിന് മറുപടി പറഞ്ഞില്ല. തലകുനിച്ച് ഇരുന്നതേയുള്ളൂ.- എന്നായിരുന്നു അല്ലിയുടെ പ്രതികരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here