
അല്‍ഷിമേഴ്‌സ്… കഴിഞ്ഞകാലത്തിന്റെ ഓര്‍മകളെല്ലാം മറവിയില്‍ മൂടുന്നത് മനുഷ്യന്‍ നിസഹായതയോടെ നോക്കിനില്‍ക്കേണ്ടി വരുന്ന സന്ദര്‍ഭം. എന്നാല്‍ ശാസ്ത്രം അതിനേയും തോല്‍പ്പിച്ച് എന്നാണ് പുതിയ പഠനം പറയുന്നത്. അല്‍ഷിമേഴ്‌സ് രോഗികളില്‍ ഓര്‍മശക്തി വീണ്ടെടുക്കാന്‍ മരുന്നിന്റേയോ ശസ്ത്രക്രിയയുടെയോ ആവശ്യമില്ലത്രേ. ക്വീന്‍സ്‌ലാന്‍ഡ് ബ്രെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷകരാണ് ഇത്തരമൊരു ചികിത്സാരീതിയെ കുറിച്ച് പറയുന്നത്. നിലവില്‍ അല്‍ഷിമേഴ്‌സിന് ചികിത്സയില്ല.
ALSO READ: മുംബൈയിൽ പിഎച്ച്ഡി ഗവേഷണ വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്ത ടിസ് നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു
രോഗലക്ഷണങ്ങള്‍ ലഘൂകരിക്കാം അതല്ലെങ്കില്‍ രോഗത്തിന്റെ പുരേഗതി തടയാം. അല്‍ഷിമേഴ്‌സ് പൂര്‍ണമായും ഇല്ലാതാക്കാന്‍ ഒരു വഴിയും ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ പഠനം പ്രതീക്ഷ നല്‍കുന്നത്. പുത്തന്‍ ചികിത്സാ രീതിയ്ക്ക് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര് അള്‍ട്രാസൗണ്ട് തെറാപ്പി എന്നാണ്. ഇത് ഇത്തരം രോഗികളില്‍ വൈജ്ഞാനിക പ്രവര്‍ത്തനം ഫലപ്രദമായി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ക്യുബിഐയിലെ ക്ലെം ജോണ്‍സ് സെന്റര്‍ ഫോര്‍ ഏജിങ് ഡിമെന്‍ഷ്യ റിസര്‍ച്ച് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പരീക്ഷണങ്ങള്‍ നടത്തിയത് എലികളിലാണ്.
ഇവയില്‍ കുറഞ്ഞ തീവ്രതയുള്ള അള്‍ട്രാസൗണ്ട് ഫലപ്രദമായി തലച്ചോറിലെ വൈജ്ഞാനികശേഷി പുനഃസ്ഥാപിച്ചതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here