സ്ത്രീകളെ പറ്റിച്ചതിന്റെ ശാപം നരേന്ദ്ര മോദിക്ക് കിട്ടും, വനിതാ സംവരണം 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ നടപ്പിലാക്കണമെന്ന് എ എം ആരിഫ് എം പി

കേന്ദ്രസർക്കാർ ലോക്സഭയിൽ കൊണ്ടുവന്ന വനിത സംവരണ ബില്ലിനെ സിപിഐഎമ്മിന് വേണ്ടി അനുകൂലിച്ച് എ എം ആരിഫ് എം പി. വനിതാ സംവരണം ഈ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. നിയമനിർമ്മാണ പ്രക്രിയയിലും നയപരമായ തീരുമാനങ്ങളിലും, ചർച്ചകളിലും രാജ്യത്ത് വളരെമുമ്പ് തന്നെ സ്ത്രീകൾക്ക് പ്രധാന പങ്കുണ്ട്. അതുകൊണ്ടു വനിതാ സംവരണം നടപ്പിലാക്കാൻ പാർലമെന്റിൽ നിരവധി ശ്രമങ്ങൾ മുൻപേ നടന്നിട്ടുണ്ട്, എന്നാൽ ഈ സർക്കാർ മുൻകാല ശ്രമങ്ങളെ എല്ലാം മറച്ചുവെക്കുവാനും ഈ ബില്ല അവതരിപ്പിച്ചത് ബിജെപി സർക്കാർ മാത്രമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ആരിഫ് എം പി വിമർശിച്ചു.

ALSO READ: കേരള സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട്; മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്യും

‘തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളെ അറിയിക്കാതെ ബിജെപി അനുയായികളെ അറിയിച്ചുകൊണ്ടാണ് പാർലമെന്റിൽ ഈ ബില്ല് അവതരിപ്പിച്ചത്. അതുവഴി ജനാധിപത്യ തത്വങ്ങളെ പരിഹസിക്കുകയാണ് ഈ കേന്ദ്രസർക്കാർ നടത്തിയത്. ഒന്നാം മോദി സർക്കാറിന്റെ കാലത്ത് വനിതാ സംവരണബിൽ നടപ്പിലാക്കാതെ രണ്ടാം സർക്കാറിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ ബില്ല് അവതരിപ്പിച്ചത് രാഷ്ട്രീയ ലാഭത്തിനാണ്. സെൻസസിന്റെ പേര് പറഞ്ഞു വനിതാ സംവരണം വീണ്ടും വൈകിപ്പിച്ചു. രാജ്യത്ത് സ്ത്രീകളെ വഞ്ചിക്കാനാണ് മോദി സർക്കാർ ഉദ്ദേശിക്കുന്നത്. വിനായക ചതുർത്തി ദിവസം പുതിയ പാർലമെന്റിൽ വനിതാ സംഭരണ ബില്ല് അവതരിപ്പിച്ചു. സ്ത്രീകളെ പറ്റിച്ചതിന്റെ ശാപം നരേന്ദ്ര മോദിക്ക് കിട്ടും’, ആരിഫ് എംപി വ്യക്തമാക്കി.

ALSO READ: ശ്രദ്ധ കപൂറും മുഹമ്മദ് സിറാജും പ്രണയത്തിൽ? പാപ്പരാസികളുടെ കണ്ടുപിടുത്തതിന്റെ യാഥാർഥ്യം ഇതാണ്

‘വനിതാ സംവരണ ബില്ലിന്റെ വസ്തുതകളും, കാരണങ്ങളും എന്നതിൽ നിന്നും അമൃത് കാൽ, സബ്ക്കാ സാത്, സബ്ക്കാ വിശ്വാസ, പ്രയാസ് തുടങ്ങിയ വാക്കുകൾ ഒഴിവാക്കണം. 2010 ൽ രാജ്യസഭ വനിതാ സംവരണം പാസാക്കിയതാണ്. രാജീവ് ഗാന്ധിയുടെ കാലഘട്ടം തൊട്ടേ ഈ ബില്ല് പാസാക്കാൻ ഉള്ള ശ്രമങ്ങളെയും ആണ് അതിൽ ഉൾപ്പെടുത്തേണ്ടത് . 1990 മുതൽ ജില്ലാ കൗൺസിലുകളിൽ 30% സ്ത്രീകൾക്ക് സംവരണം നടപ്പിലാക്കിയ സംസ്ഥാനം ആണ് കേരളം. 2008ൽ തദ്ദേശ സ്വയംവരണ സ്ഥാപനങ്ങളിലെ വനിതാ പ്രതിനിധികൾക്കുള്ള സംവരണം ഭരണഘടന അനുശാസിക്കുന്ന 33% എന്നതിനേക്കാൾ 50% ആയി ഉയർത്തിയിട്ടുണ്ട്’, ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ എംപി എം പി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News