
കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും ഔദ്യോഗികമായി അവസാനിപ്പിച്ചുവെന്ന് പ്രശസ്ത ബോളിവുഡ് ഗായകൻ അമാൽ മാലിക്. മാതാപിതാക്കളുമായി ഇനി തൊഴിൽപരമായ കാര്യങ്ങൾ മാത്രമേ ചർച്ച ചെയ്യുകയുള്ളുവെന്നും ഈ തീരുമാനം വൈകാരികമല്ലെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. സഹോദരൻ അർമാൻ മാലിക്കുമായുള്ള ബന്ധം വഷളാകാൻ കാരണം തൻ്റെ മാതാപിതാക്കളാണെന്നും അമാൽ തുറന്നടിച്ചു.
“ഞാൻ സഹിച്ച വേദനയെക്കുറിച്ച് ഇനി മൗനം പാലിക്കാൻ കഴിയാത്ത ഒരു അവസ്ഥയിലെത്തിയിരിക്കുന്നു. വർഷങ്ങളായി, അവർക്ക് സുരക്ഷിതമായ ജീവിതം നയിക്കാൻ പകലുകളും രാത്രികളും ചെലവഴിച്ചിട്ടും ഞാന്‍ എന്തൊക്കെയോ കുറവുള്ളവനാണെന്ന് എനിക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ പുറത്തിറങ്ങിയ 126 മെലഡികളില്‍ ഓരോന്നുമുണ്ടാക്കാന്‍ ഞാന്‍ എന്റെ രക്തവും വിയര്‍പ്പും കണ്ണീരും ചെലവഴിച്ചിട്ടുണ്ട്. “- താരം കുറിച്ചു.
സഹോദരൻ അർമാൻ മാലിക്കുമായുള്ള ബന്ധം വഷളാകാൻ കാരണം തൻ്റെ മാതാപിതാക്കളാണെന്നും അമാൽ തുറന്നടിച്ചു. തങ്ങൾക്കിരുവർക്കുമിടയിലുള്ള പ്രശ്നങ്ങൾ മാറില്ലെന്നും അമാൽ കുറിച്ചു. ആദ്യം ഇൻസ്റ്റഗ്രാമിൽ ഇക്കാര്യങ്ങൾ താരം പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ കുറച്ച് സമയത്തിനുള്ളിൽ തന്നെ ഈ പോസ്റ്റ് താരം പിൻവലിച്ചു. പിന്നീട് സ്റ്റോറിയിലാണ് അമാൽ മനസ്സ് തുറന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

