സ്വപ്നത്തിൽ ആത്മാവ് പറഞ്ഞ നിധി കണ്ടെത്താൻ അടുക്കളയിൽ കിണറു കണക്കെ ഒരു കുഴിയെടുത്തു, ഒടുവിൽ ആ കുഴിയിൽ വീണ് വൃദ്ധന് ദാരുണാന്ത്യം

സ്വപ്നത്തിൽ ആത്മാവ് പറഞ്ഞ നിധി കണ്ടെത്തുന്നതിനായി സ്വന്തം വീടിനുള്ളിൽ കുഴിച്ച ഗർത്തത്തിൽ വീണ് 71 കാരന് ദാരുണാന്ത്യം. ബ്രസീലിയൻ സ്വദേശി ജോവോ പിമെന്‍റാ ഡാ സിൽവ ആണ് 130 അടി താഴ്ചയുള്ള കുഴിയിൽ വീണ് മരണപ്പെട്ടത്. സ്വർണ്ണം കണ്ടെത്തുന്നതിനായി ജോവോ തന്നെയാണ് ഒരു വർഷത്തോളം എടുത്ത് വീടിന്‍റെ അടുക്കളയ്ക്കുള്ളില്‍ കുഴിയെടുത്തത്. വീടിനുള്ളിലെ തന്‍റെ നിധി തേടൽ യജ്ഞത്തിൽ ഏതാനും സഹായികളെയും ഇയാൾ പണം കൊടുത്ത് കൂടെ കൂട്ടിയിരുന്നു.

ALSO READ: അയോധ്യ രാമക്ഷേത്ര വിവാദം; ഹൈക്കമാന്റിനെ തള്ളി കോൺഗ്രസിന്റെ മുതിർന്ന നേതാവ് ദിഗ് വിജയസിംഗ്

ഖനന ജോലികൾ ചെയ്യാൻ നിരവധി ആളുകളെ ഇയാൾ ജോലിക്ക് നിയമിച്ചിരുന്നതായും, തുടക്കകാലത്ത് ഒരു ദിവസം 70 ബ്രസീലിയൻ പണം ഇയാള്‍ കൂലിയായി നൽകിയിരുന്നതായും ഇദ്ദേഹത്തിന്റെ അയൽവാസി പറയുന്നു. പിന്നീട് കുഴിയുടെ ആഴം കൂടുന്തോറും ചെലവുകൾ വർദ്ധിക്കുകയായിരുന്നെന്നും, ​ഗർത്തത്തിനുള്ളിൽ പ്രവേശിച്ച് മണ്ണ് നീക്കം ചെയ്യാൻ സഹായിച്ചവർക്ക് അദ്ദേഹം ഏകദേശം 495 ബ്രസീലിയൻ റിയാസ് വരെ കൂലിയായി നൽകിയിരുന്നതായും ഇദ്ദേഹം വെളിപ്പെടുത്തി.

ALSO READ: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി; നടുക്കുന്ന സംഭവമുണ്ടായത് ബീഹാറിൽ

വലിയ ഒരു കല്ലിൽ തട്ടിയതോടെ ജോവോ പിമെന്‍റാ ഡാ സിൽവയുടെ നിധി തേടിയുള്ള പണി നിലക്കുകയായിരുന്നു. ഒടുവിൽ ആ കല്ല് പൊട്ടിക്കാനുള്ള ശ്രമങ്ങളായിരുന്നു ഒടുവിൽ ഇയാൾ നടത്തിയിരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വപ്നത്തിൽ ഒരു ആത്മാവിൽ നിന്ന് മാർഗനിർദേശം ലഭിച്ചതനുസരിച്ചാണ് താൻ നിധി തേടുന്നതെന്നാണ് ജോവോ അവകാശപ്പെട്ടിരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News