
ദിനംപ്രതി ഫീച്ചറുകളിൽ അപ്ഗ്രേഡായി കൊണ്ടിരിക്കുന്ന മേഖലയാണ് സ്മാർട്ട് വാച്ചുകൾ. കിടിലൻ ഫീച്ചറുകളുമായി വിപണി കീഴടക്കി നിൽക്കുന്ന വാച്ചുകൾ ഇറക്കുന്നതിൽ പ്രമുഖരായ അമേസ്ഫിറ്റ് അവരുടെ പുതിയ എൻട്രിയെ ഇറക്കി വിട്ടിരിക്കുകയാണ് ഇപ്പോൾ. 1.97 ഇഞ്ച് ചതുരാകൃതിയിലുള്ള അമോലെഡ് ഡിസ്‌പ്ലേയും 5 എടിഎം വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗുമായാണ് വാച്ചെത്തുന്നത്. ഒറ്റ ചാർജിൽ 14 ദിവസം വരെ ബാറ്ററി ലൈഫ് കിട്ടുമെന്നാണ് കമ്പനി വാഗ്ദാനം. 340 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്.
ബാറ്ററി സേവർ മോഡിൽ, വാച്ച് 26 ദിവസം വരെ ഓടുമെന്നും കമ്പനി അവകാശപ്പെടുന്നു. ബ്ലൂടൂത്ത് കോളിംഗും ഓഫ്‌ലൈൻ OSM മാപ്പ് പിന്തുണയുള്ള നാവിഗേഷനും വാച്ചിൽ സെറ്റ് ചെയ്തിട്ടുണ്ട്. കറുപ്പ്, ചാർക്കോൾ, ചുവപ്പ്, സ്റ്റോൺ നിറങ്ങളിൽ വാച്ച് ലഭ്യമാകും.
ALSO READ; നത്തിങ് ഫോൺ 3 വരുന്നു: ഫ്ലാഗ്ഷിപ്പ് കില്ലറാകുമോ; വിലയ്ക്കൊത്ത് ഉയർന്ന് പ്രതീക്ഷകളും
ഹെൽത്ത്, ഫിറ്റ്നസ് എന്നിവ ട്രാക്കു ചെയ്യാൻ ബയോട്രാക്കർ പിപിജി ബയോമെട്രിക് സെൻസറാണ് അമാസ്ഫിറ്റ് ബിപ് 6-ൽ നൽകിയിരിക്കുന്നത്. ഹെൽത്ത്, ഫിറ്റ്നസ് എന്നിവ ട്രാക്കു ചെയ്യാൻ ബയോട്രാക്കർ പിപിജി ബയോമെട്രിക് സെൻസറാണ് അമാസ്ഫിറ്റ് ബിപ് 6-ൽ നൽകിയിരിക്കുന്നത്. ഹൃദയമിടിപ്പ് വ്യതിയാനം, രക്തത്തിലെ ഓക്സിജന്റെ അളവ്, സമ്മർദ്ദം, ഉറക്കം, ആർത്തവചക്രം എന്നിവ നിരീക്ഷിക്കാൻ ഇത് സഹായിക്കുന്നു. ഉപയോക്താക്കൾക്ക് ബിപ് 6-ൽ സെപ്പ് കോച്ചും സെപ്പ് ആപ്പും ആക്‌സസ് ചെയ്യാൻ കഴിയും. 7999 രൂപ മുതലാണ് ഇന്ത്യയിൽ വിലയാരംഭിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

