
സ്മാർട്ട് വാച്ചുകളാണ് ഇന്ന് വിപണിയിലെ താരം. നമ്മെ ആകർഷിക്കുന്ന വിവിധ ഫീച്ചറുകളുമായി നിരവധി സ്മാർട്ട് ഫോണുകളാണ് ഓരോ ദിവസവും ഇറങ്ങിക്കൊണ്ടിരിക്കുന്നത്. ആരാധകർ നിരവധിയുള്ള പ്രമുഖ ബ്രാൻഡ് അമേസ്ഫിറ്റ് അതിന്റെ ഏറ്റവും പുതിയ വാച്ച് വിപണിയിലെത്തിച്ചിരിക്കുകയാണ്.
ഒറ്റ ചാർജിൽ 14 ദിവസം വരെ ബാറ്ററി നിൽക്കുമെന്നാണ് കമ്പനി നൽകുന്ന പ്രധാന വാഗ്ദാനം. 340 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ബാറ്ററി സേവർ മോഡിൽ വാച്ച് 26 ദിവസം വരെ ഓടുമെന്നും കമ്പനി പറയുന്നുണ്ട്. 1.97 ഇഞ്ച് ചതുരാകൃതിയിലുള്ള അമോലെഡ് ഡിസ്‌പ്ലേ, 5 എടിഎം വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗ് എന്നിവയാണ് വാച്ചിനുള്ള മറ്റ് സവിശേഷത. കറുപ്പ്, ചാർക്കോൾ, ചുവപ്പ്, സ്റ്റോൺ എന്നീ നിറങ്ങളിലാണ് വാച്ച് അവതരിപ്പിച്ചിരിക്കുന്നത്.
ഹെൽത്ത്, ഫിറ്റ്നസ് എന്നിവ ട്രാക്കു ചെയ്യാൻ ബയോട്രാക്കർ പിപിജി ബയോമെട്രിക് സെൻസറാണ് നൽകിയിരിക്കുന്നത്. 7999 രൂപ മുതലാണ് ഇന്ത്യയിൽ വിലയാരംഭിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

