വാൾട്ട് ഡിസ്നി കമ്പനിയുടെ ഒരു വിഭാഗമായ വാൾട്ട് ഡിസ്നി സ്റ്റുഡിയോയുടെ അനുബന്ധ സ്ഥാപനമാണ് മാർവെൽ സ്റ്റുഡിയോസ്. മാർവൽ കോമിക്സ് പ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് ഫിലിമുകളുടെ നിർമ്മിക്കുന്നത് മാർവൽ സ്റ്റുഡിയോയാണ് .
2008 മുതൽ, മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് എന്ന പേരിൽ 24 ൽ അധികം സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ഫെയ്‌സ് സിക്‌സിലെ മാർവലിന്റെ അടുത്ത സിനിമയാണ് സ്‌പൈഡര്‍മാന്‍ 4. മാര്‍വല്‍ ആരാധകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്.
വെറുമൊരു സൂപ്പര്‍ഹീറോ ചിത്രം എന്നതിനേക്കാൾ ആരാധകർക്ക് ഏറ്റവും അധികം നൊസ്റ്റാൾജിക്ക് ഫീൽ നൽകുന്ന സൂപ്പർഹീറോയാണ് സ്പൈഡർമാൻ. സിനിമയുടെ മുൻഭാഗത്തിൽ മള്‍ട്ടിവേഴ്‌സിന്റെ സാധ്യതകളുപയോഗിച്ച് പണ്ട് സ്‌പൈഡര്‍മാനായി വേഷമിട്ടിരുന്ന ടോബി മഗ്വയറിനെയും ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡിനെയും തിരികെ കൊണ്ട് വന്നത് ഗംഭീര സിനിമാ അനുഭവമായിരുന്നു ആരാധകർക്ക് സമ്മാനിച്ചത്.
ടോം ഹോളണ്ട് നായകനാകുന്ന സ്‌പൈഡര്‍മാന്‍ 4നെ പറ്റിയാണ് ഇപ്പോള്‍ സോഷ്യൽമീഡിയ ചർച്ച. ചിത്രത്തന്റെ ഷൂട്ട് അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ ആദ്യ മൂന്ന് ഭാഗങ്ങളിലും നായികയായ സെന്‍ഡയക്ക് ചെറിയ വേഷമായിരിക്കുമെന്നും താരത്തിന്റെ തിരക്ക് കാരണമാണ് വേഷം ചെറുതാകുന്നതെന്നതെന്നും റിപ്പോർട്ട് ഉണ്ട്. നോ വേ ഹോമിന്റെ തുടര്‍ച്ചയായതിനാല്‍ സെൻഡയയുടെ റോൾ ചിത്രത്തെ ബാധിക്കില്ലെന്നാണ് ആരാധക പക്ഷം.
Also read: ഒടുവില്‍ വീടുവിട്ടിറങ്ങി അല്ലു അര്‍ജുന്റെ ഭാര്യയും മക്കളും; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച
കൂടാതെ മാർവലിന്റെ മറ്റ് സൂപ്പർഹീറോകളായ ഡെയര്‍ഡെവിളും, പണിഷറും സ്‌പൈഡര്‍മാന്‍ 4ല്‍ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. നാലാം ഭാഗത്തില്‍ ഡെയര്‍ഡെവിളും സ്പൈഡർമാനും ഒന്നിച്ചുള്ള ഗംഭീര ആക്ഷന്‍ സീക്വന്‍സുകളുണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്.
ഫെയ്‌സ് സിക്‌സിലെ ആദ്യ ചിത്രമെന്ന നിലയില്‍ മറ്റു സിനിമകളിലേക്കുള്ള ലീഡും സിനിമയിലുണ്ടാകും. . അവഞ്ചേഴ്‌സ് ഡൂംസ് ഡേയിലേക്ക് കണക്ട് ചെയ്യുന്ന ഭാഗങ്ങളും ചിത്രത്തിലുണ്ടെന്ന് പറയപ്പെടുന്നു. ഡോക്ടര്‍ ഡൂമായി വേഷമിടുന്നത് മുമ്പ് അയൺമാനായി എത്തിയ റോബര്‍ട്ട് ഡൗണി ജൂനിയറാണ്. ആര്‍.ഡി.ജെയും ടോം ഹോളണ്ടും മുഖാമുഖം വരുമോ എന്നറിയാനുള്ള കാത്തിരിപ്പും സ്പൈഡർമാൻ 4 നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here