ആമസോൺ മാനേജരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികൾക്ക് മായ ഗ്യാങുമായി ബന്ധം

ദില്ലി ഭജന്‍പുരില്‍ ബൈക്ക് യാത്രികനായ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഘത്തിലെ മുഖ്യപ്രതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും വടക്കുകിഴക്കന്‍ ഡല്‍ഹിയെ ഭീതിയിലാഴ്ത്തുന്ന കുപ്രസിദ്ധ കുറ്റവാളി സംഘമായ ‘മായ’യേക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നത്. പ്രതിയായ മുഹമ്മദ് സമീര്‍ എന്ന പതിനെട്ടുകാരന്റെ ഇന്‍സ്റ്റഗ്രാമില്‍ 2000-ൽ അധികം ഫോളോവേഴ്‌സുണ്ട് . വടക്കുകിഴക്കന്‍ ഡല്‍ഹിയെ ഭീതിയിലാഴ്ത്തുന്ന ഒരു കുപ്രസിദ്ധകുറ്റവാളി സംഘമാണിതെന്ന് പൊലീസ് പറയുന്നത്. മായയെന്ന തലവന്റെ പേരിലാണ് സംഘം അറിയപ്പെടുന്നത്.

also read:അദാനിക്ക് ക്ളീൻ ചിറ്റ് നൽകിയ സെബി ചെയർമാൻ അദാനിയുടെ കമ്പനിയിൽ ഡയറക്ടർ: രാഹുല്‍ ഗാന്ധി

‘ഞാനൊരു കുപ്രസിദ്ധനാണ്, ഖബറിടമാണ് മേല്‍വിലാസം, ജീവിക്കാനുള്ള പ്രായമാണ് എന്റേതെങ്കിലും ഞാന്‍ മരണമാഗ്രഹിക്കുന്നു’, എന്നാണ് മുഹമ്മദ് സമീറിന്റെ ഇൻസ്റ്റാഗ്രാം ബയോയില്‍ കുറിച്ചിരിക്കുന്നത്.ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോകൾ മോടിയേറിയ വസ്ത്രങ്ങൾ ധരിച്ച് വിവിധ വിവിധ പോസുകളിൽ ഉള്ളതാണ്. അതേസമയം എന്നാല്‍, king_maya__302 എന്ന പേജിൽ നിറയുന്നത് തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങളും മദ്യക്കുപ്പികളുമെല്ലാമാണ്.മായ ഗ്യാങ് എന്ന് കുറിച്ച മറ്റൊരു റീലില്‍ പത്തിലധികം കൗമാരക്കാരായ ആണ്‍കുട്ടികൾ ഉണ്ട്.

also read:തൃശൂര്‍ കണിമംഗലം കൊലപാതകം: പിന്നില്‍ പൂര്‍വ വൈരാഗ്യം

അതേസമയം മായ എന്ന മുഹമ്മദ് സമീറിനേയും പതിനെട്ടുകാരനായ കൂട്ടാളി ബിലാല്‍ ഗാനിയേയുമാണ് ഭജന്‍പുരില്‍ നടന്ന കൊലപാതകത്തിന് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ തലയില്‍ വെടിയേറ്റ ആമസോണ്‍ കമ്പനി ജീവനക്കാരനായ ഹര്‍പ്രീത് ഗില്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. സംഭവത്തിന് ശേഷം അവിടെ നിന്ന് രക്ഷപെട്ട
സംഘത്തെ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്താലാണ് കണ്ടെത്തിയത്.

അടുത്തിടെയാണ് മുഹമ്മദ് സമീറിന് പതിനെട്ടു വയസ് തികഞ്ഞത്. ഇതിനോടകം നാല് കൊലപാതകങ്ങളില്‍ ഇയാളുടെ പങ്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here