ഓഫറോട് ഓഫർ! സ്മാർട്ട് വാച്ചും ഫോണും വാങ്ങിയാലോ?: ആമസോണിൽ പ്രൈം ഡേ സെയിൽസ് ഈ ദിവസങ്ങളിൽ

ഓഫറോട് ഓഫർ! സ്മാർട്ട് വാച്ചും ഫോണും ലാപ്ടോപ്പും വാങ്ങാൻ ഒരു അവസരം കൂടി. ആമസോൺ പ്രൈം ഡേ 2025 സെയിൽസ് ജൂലൈ 12 മുതൽ ജൂലൈ 14 വരെ നടക്കും. മെഗാ ഷോപ്പിങ്ങിന് മുന്നോടിയായി ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഹെഡ്‌ഫോണുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയവയുടെ ഡീലുകൾ പുറത്ത് വിട്ടിരിക്കുകയാണ് ആമസോൺ. ബജറ്റ് ഫ്രണ്ട്‌ലി ഇലക്രോണിക്ക്സ് ഉപകരണങ്ങൾ മുതൽ പ്രീമിയം ഗാഡ്‌ജെറ്റുകൾ വരെ സെയിലിലുണ്ട്.

Also read – ‘വിൽപനയിൽ പിന്നിലായാലും, ട്രോളുകളിൽ മുന്നിൽ തന്നെയുണ്ടാകും’: വിചിത്ര ഡിസൈൻ, അമിത വില; നത്തിങ് ഫോൺ 3 ന് നേരെ പൊങ്കാലയുമായി സോഷ്യൽ മീഡിയ

ഒട്ടനവധി ഹെൽത്ത് ഫീച്ചറുകളും കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റും അടങ്ങിയിട്ടുള്ള പ്രീമിയം വാച്ചുകളിൽ ഒന്നാണ് സാംസങ് ഗാലക്സി വാച്ച്6 ക്ലാസിക് എൽടിഇ. ക്തസമ്മർദ്ദം (ബിപി), ഇസിജി മോണിറ്ററിംഗ്, അഡ്വാൻസ്ഡ് സ്ലീപ്പ് കോച്ചിംഗ് എന്നി സവിശേഷതകളും ഈ വാച്ചിനുണ്ട്. സെയിലിൽ ഈ വാച്ചിന് 24 ,999 രൂപയാണ് വില. ഈ വാച്ചിന്റെ യഥാർഥ വില 50 ,999 രൂപയാണ്.

പ്രൈം ഡേ സെയിലിൽ വാങ്ങാവുന്ന മറ്റൊരു ഡിവൈസ് ആണ് സോണി WH-1000XM5 ഹെഡ്‍ഫോണുകൾ. ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ, ക്രിസ്റ്റൽ-ക്ലിയർ കോളിംഗ്, ആകർഷകമായ ഡിസൈൻ എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ. 24990 രൂപയാണ് ഈ ഹെഡ് ഫോൺസിന്റെ വില. ഇത് പോലെ ടാബുകൾക്കും ലാപ്ടോപ്പുകൾക്കും ആമസോണിൽ നിരവധി ഓഫാറുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News